ഇനി ഗോകുലം എഫ് സി മഞ്ചേരിയിൽ കളിക്കും

അവസാനം ഗോകുലം എഫ് സി മലപ്പുറത്തേക്ക് തിരിച്ചുവരുന്നു.മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാകും ഇനി അങ്ങോട്ട് ഗോകുലം എഫ് സി കളിക്കുക. ഇക്കഴിഞ്ഞ ഐ ലീഗിലും ഹോം ഗ്രൗണ്ടായി ആദ്യം മഞ്ചേരി ആയിരു‌ന്നു പറഞ്ഞത്. പക്ഷെ ഐ ലീഗ് കമ്മിറ്റിയുടെ തീരുമാനം കാരണം കോഴിക്കോടേക്ക് മാറേണ്ടി വരികയായിരുന്നു‌.

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അഞ്ചു വർഷത്തേക്ക് ഗോകുലം മഞ്ചേരി സ്റ്റേഡിയം ലീസിന് എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ നീക്കത്തോടെ 2013നു ശേഷം മലപ്പുറത്തേക്ക് ദേശീയ ഫുട്ബോൾ എത്തുമെന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷറപ്പോവയും കോച്ചും വേര്‍പിരിയുന്നു
Next article100 ഏകദിന വിക്കറ്റുകള്‍ നേടുന്ന ആദ്യ അഫ്ഗാന്‍ താരമായി മുഹമ്മദ് നബി