
പുതുതലമുറക്ക് ഗോകുലം എഫ് സി കൊണ്ട് എന്താണ് നേട്ടം?
ഗോകുലം എഫ് സി കൊണ്ട് പുതുതലമുറക്കാണ് നേട്ടം. ഞാന്‍ വിവാ കേരളയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് കളിച്ചിരുന്ന സി.കെ വിനീതും സബിത്തും ഷാഹിൻലാലുമാണ് ഇന്ന് മുൻനിര ക്ലബില്‍ കളിക്കുന്നത്. 2011ന് ശേഷം കേരളത്തില്‍ നിന്നൊരു ക്ലബും ഇല്ല. എന്നാല്‍ നിലവില്‍ എല്ലാ വയസ്സിലും നമുക്ക് ടീമുകളുണ്ട്. അണ്ടര്‍ 14 ലെവലായാലും അണ്ടര്‍ 16 ആയാലും ആ ടീമില്‍ എല്ലാവരും മലയാളികളാണ്. ഇന്ന് അണ്ടര്‍ 18 ലെവലില്‍ കളിക്കുന്നവരാവും നാളെ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക.
കേരളം സ്കൂള്‍ ലെവലില്‍ മികച്ച പ്രകടനം നടത്താറുണ്ട്, എന്നാല്‍ സീനിയര്‍ ലെവലിലേക്ക് വരുമ്പോള്‍ ഈ പ്രകടനം നിലനിര്‍ത്താനും സാധിക്കാറില്ല എന്താണ് കാരണം?
കേരളത്തില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നല്ലൊരു പ്ലാറ്റ്ഫോമില്ല.അതാണ് പ്രധാന കാരണം. ഗോകുലം എഫ് സി യുടെ വരവോടെ ഒരു പരിധിവരെ അത് പരിഹരിക്കപ്പെടും
എന്തുകൊണ്ടാണ് സെവന്‍സ് ഫുട്ബോള്‍ കളിക്കരുതെന്ന് പറയുന്നത്?
സെവന്‍സ് ഫുട്ബോള്‍ റെസ്റ്റില്ലാത്ത, വാം അപ്പുപോലുമില്ലാത്ത കളിയാണ്. തീര്‍ത്തും ഡിസിപ്ലിന്‍ ഇല്ലാതെ രാത്രി നടക്കുന്ന കളി. നിരന്തരം കളിക്കുന്നതുമൂലം അത് കളിക്കാരന്റെ ഡിസിപ്ലിനെ ബാധിക്കുന്നു അതുകൊണ്ട് തന്നെ കളിക്കാരനെ നശിപ്പിക്കുകയാണ് സെവന്‍സ് ഫുട്ബോള്‍ ചെയ്യുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ വരവ് കേരള ഫുട്ബോളില്‍ ഏത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കിയത്?
കേരള ഫുട്ബോളിന് ഒരു പരിധിവരെ മുന്നോട്ട് കുതിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വരവ് സാധീനിച്ചു. ബ്ലാസ്റ്റേഴ്സിന്റെ വരവ് കൊണ്ട് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ ഫുട്ബോള്‍ പരിശീലനങ്ങള്‍ക്ക് വിടണമെന്ന ചിന്ത ഉണ്ടായി.
കേരള ബ്ലാസ്റ്റേഴ്സുമായുള്ള സമനില കളിക്കാരില്‍ എത്രത്തേളം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്?
വളരെ അധികം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സുമായി മാത്രമല്ല , ഇന്ത്യയിലെ തന്നെ മികച്ച ക്ലബുകളായ ബംഗളൂരുമായും പൂനെയുമായും കളിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാനായി. ആ ഒരു പ്രകടബം കളിക്കാരില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.
വലിയ ടൂര്‍ണമെന്റിന് കുറഞ്ഞ സമയംകൊണ്ട് ഒരു ടീമിനെ ഒരുക്കുക എന്നത് വെല്ലുവിളിയാണ്. ഈ ടീമിനെ ഒരുക്കാന്‍ താങ്കള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?
തീര്‍ച്ചയായും വെല്ലുവിളിയാണ്. ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്തത് കാരണം നല്ലൊരു ഫോറിനറെപ്പോലും സൈന്‍ ചെയ്യിക്കാന്‍ സാധിക്കില്ല. സൈന്‍ ചെയ്യാത്ത കളിക്കാരെ മാത്രമെ ടീമിലെടുക്കാന്‍ സാധിക്കൂ. എന്നാല്‍ മുമ്പ് വിവാ കേരളയില്‍ പരിശീലിപ്പിച്ച പരിചയം കാരണം എന്റെ ശൈലിക്ക് അനുയോജ്യമായ കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിച്ചു.
ഐ എസ് എല്‍ നടക്കുന്ന സമത്ത് തന്നെ ഐ ലീഗും നടക്കുമ്പാള്‍ ഐ ലീഗിലെ കളിക്കാര്‍ക്ക് സെലക്ടര്‍മാരുടെ അറ്റന്ഷന് ലഭിക്കുമോ?
തീര്‍ച്ചയായും ലഭിക്കും രണ്ടു കളികളും രണ്ടു സമയത്താണ് നടക്കുന്നത്. മാത്രവുമല്ല എല്ലാ കളികളും തല്‍സമയം സംരക്ഷണവും ഉണ്ട്.അതുകൊണ്ട് തന്നെ സെലക്ടര്‍മാര്‍ക്ക് ഏത് സമയത്തും കളികള്‍ കാണാം.
ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും മത്സരിക്കുന്ന ഐ ലീഗില്‍ ഗോകുലത്തിന് ഏറ്റവുമധികം വെല്ലുവിളിയുയര്ത്തന്ന ടീമേതാണ്?
ഐ എസ് എല്‍ മാതൃകയിലാണ് ഐ ലീഗും നടക്കുന്നത് അപ്പോള്‍ ഈ സീസണില്‍ അഞ്ച് ഫോറിനേഴ്സിന് കളിക്കാന്‍ സാധിക്കും അതുകൊണ്ട് എല്ലാ ടീമുകളും ശക്തമായിരിക്കും.
ഈജിപ്തില്‍ നിന്നൊരു അസിസ്റ്റന്റ് പരിശീലകനുണ്ടല്ലോ എങ്ങനെയാണ് ഇന്ത്യയിലേക്ക് അദ്ദേഹത്തിന്റെ വരവ്?
എന്നെ അസിസ്റ്റ് ചെയ്യാന്‍ താല്പര്യമുണ്ടെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. പിന്നീട് ക്ലബില്‍ നേരിട്ടെത്തി ക്ലബിന്റെ ഫെസിലിറ്റികള്‍ പരിശോധിച്ച് പൂര്‍ണ സംതൃപ്തനാണെന്ന് അറിയിച്ചു. അദ്ദേഹം ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. എന്നാല്‍ ഈജിപ്തിന് അകത്തും പുറത്തും നിരവധി ക്ലബില്‍ പരിശീലിപ്പിച്ച് പരിചയമുള്ള അദ്ദേഹത്തിന്റ സാന്നിധ്യം ടീമിന്റെ പ്രകടനത്തില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
കാണികളോട് എന്താണ് പറയാനുള്ളത്
കളി കാണാന്‍ വരിക. സപ്പോര്‍ട്ട് ചെയ്ത് ഐ ലീഗിനെയും ഗോകുലം എഫ് സിയേയും വിജയിപ്പിക്കുക. ഗോകുലം എഫ് സി വളര്‍ന്നാലേ നാളെ കേരള ഫുട്ബോള്‍ വളരൂ. കേരള ഫുട്ബോള്‍ വളര്‍ന്നാലേ നമ്മുടെ കുട്ടികള്‍ക്ക് അവസരമുണ്ടാവൂ. ഒരുപക്ഷെ സപ്പോര്‍ട്ട് കുറഞ്ഞാല്‍ കേരളത്തിന് വീണ്ടും ഫുട്ബോള്‍ ക്ലബ് നഷ്ടമാവും. അതിനാല്‍ കേരളത്തിന്റെ വളര്‍ച്ചക്ക് എല്ലാവരും വരിക സപ്പോര്‍ട്ട് ചെയ്യുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial