ബെംഗളൂരു എഫ് സിക്കെതിരെ പൊരുതി നിന്ന് നമ്മുടെ ഗോകുലം

സീസണു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ വമ്പന്മാരായ ബെംഗളൂരു എഫ് സിയോട് പൊരുതി നിന്ന് ഗോകുലം എഫ് സി. മത്സരം 2-0 എന്ന സ്കോറിന് ഗോകുലം എഫ് സി പരാജയപ്പെട്ടു എങ്കിലും മത്സരത്തിൽ ,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ, ഗോകുലം എഫ് സി നടത്തിയ പ്രകടനം മികച്ചു നിന്നു.

രണ്ട് പകുതിയിൽ രണ്ടിലവനായാണ് ഗോകുലത്തിനെതിരെ ബെംഗളൂരു ഇറങ്ങിയത്. ആദ്യ പകുതിയിൽ അഞ്ചു വിദേശ താരങ്ങളെയും പിന്നെ സബ്സ്റ്റിട്യൂട്ട്സിനെയും അണിനിരത്തി 4–4-2 എന്ന ഫോർമേഷനിലാണ് ബെംഗളൂരു ഇറങ്ങിയത്. 4-3-3 ഫോർമേഷനിൽ ഇറങ്ങിയ ഗോകുലം പൊരുതി നിന്നു എങ്കിലും ഡിഫൻസിലെ ചെറിയ പിഴവ് മുതലെടുത്ത് ആദ്യ 20 മിനുട്ടിൽ തന്നെ ബെംഗളൂരു രണ്ട് ഗോളുകൾക്ക് മുന്നിലെത്തി.

രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയും ഗുർപ്രീതും വിദേശ താരങ്ങളും തുടങ്ങി ബെംഗളൂരുവിന്റെ ഫസ്റ്റ് ഇലവൻ തന്നെ കളത്തിൽ ഇറങ്ങി.

പക്ഷെ ഫോർമേഷനിൽ മാറ്റം വരുത്തി ഇറങ്ങി ഗോകുലം രണ്ടാം പകുതിയിൽ ബെംഗളൂരുവിനെതിരെ പൊരുതി നിക്കുക തന്നെ ചെയ്തു. ബെംഗളൂരു ഫസ്റ്റ് ഇലവന്റെ ആക്രമങ്ങളുടെ ഒക്കെ മുനയൊടിച്ച് ചേത്രിയും സംഘത്തെയും ഗോൾ വഴങ്ങാൻ വിടാതെ മത്സരം 2-0 എന്ന സ്കോറിൽ തന്നെ ഗോകുലം അവസാനിപ്പിച്ചു. ഗോൾ മടക്കാൻ ഗോകുലത്തിന് ഇർഷാദിലൂടെയും രോഹിതിലുടെയും അവസരം ലഭിച്ചു എങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

നവംബർ രണ്ടാം തീയതി ഒരു സൗഹൃദ മത്സരം കൂടെ ഗോകുലവും ബെംഗളൂരുവും തമ്മിൽ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യൻ ഫുട്ബോൾ തലപ്പത്തു നിന്ന് പ്രഫുൽ പട്ടേലിനെ നീക്കി ഡെൽഹി ഹൈക്കോടതി
Next articleഒരൊറ്റ ഗോൾ വഴങ്ങാതെ അയർലണ്ട്, U17 യൂറോ കപ്പ് യോഗ്യത റൗണ്ട് അവസാനിച്ചു