
- Advertisement -
സൂപ്പർ കപ്പിന് മുന്നേ ഗോകുലം എഫ് സി ടീം ദിബായിയിലേക്ക് പറക്കും. കഴിഞ്ഞ ദിവസം ഐ ലീഗിലെ അവസാന മത്സരത്തിൽ മോഹൻ ബഗാനെ സമനിലയിൽ തളച്ച ശേഷം കോച്ച് ബിനോ ജോർജ്ജ് തന്നെയാണ് ദുബായ് യാത്രയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. മാർച്ച് 15നാണ് ഗോകുലം എഫ് സിയുടെ സൂപ്പർ കപ്പ് യോഗ്യതാ മത്സരം.
നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് സൂപ്പർ കപ്പിൽ ഗോകുലത്തിന്റെ എതിരാളികൾ. സൂപ്പർ കപ്പിന് മുന്നോടിയായി ഉള്ള ഈ ദുബായ് യാത്ര താരങ്ങൾ പുത്തനുണർവ് നൽകും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. സൂപ്പർ കപ്പിന് മുന്നോടിയായൊ ഒരു വിദേശതാരം കൂടെ ഗോകുലം എഫ് സിയോടൊപ്പൻ ചേരും എന്നും കോച്ച് ബിനോ ജോർജ് അറിയിച്ചു. പുതിയ വിദേശതാരം മാസിഡോണിയയിൽ നിന്നായിരിക്കും എന്നാണ് വിവരങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement