ഗ്യാലറിയിൽ പ്രിയ വാര്യർ അല്ല, ആദരിക്കുന്നത് ഫുട്ബോൾ ഇതിഹാസങ്ങളെ

- Advertisement -

ഫുട്ബോൾ ആണ് തങ്ങളുടെ അടിസ്ഥാനം എന്ന് ഉറപ്പിക്കുകയാണ് ഗോകുലം എഫ് സി. നിർണായക മത്സരത്തിന് ആളെ കൂട്ടാൻ സിനിമാ താരങ്ങളെ കൊണ്ടുവന്ന് ഐ എസ് എൽ മാമാങ്കമല്ല യഥാർത്ഥ ഫുട്ബോൾ എന്ന സന്ദേശം പരോക്ഷമായെല്ലെങ്കിലും നൽകുകയാണ് ഗോകുലം എഫ് സി. എട്ടാം തീയതി ലീഗിലെ അവസാന മത്സരത്തിൽ മോഹൻ ബഗാനെ നേരിടുന്ന ഗോകുലം തങ്ങളുടെ അവസാന ഹോൻ മത്സരം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ മുദ്രപതിപ്പിച്ച ഫുട്ബോൾ ഇതിഹാസങ്ങളെ ബഗാനെതിരായ മത്സരത്തിനു മുന്നെ ഗോകുലം ആദരിക്കും. 20ൽ അധികം താാരങ്ങൾ ചടങ്ങിലേക്ക് എത്തും എന്ന് ഉറപ്പായിട്ടുണ്ട്‌. ഐ എം വിജയൻ അടക്കമുള്ള താരങ്ങൾ ലിസ്റ്റിലുണ്ട്‌.

ചടങ്ങിൽ പങ്കെടുക്കുന്ന താരങ്ങൾ;

ഐ എം വിജയൻ, കെടി ചാക്കൊ, പാപച്ചൻ, സേവിയ പയസ്, ശറഫലി, കുരികേശ് മാത്യു, ആൻസൺ, എൻ പ്രദീപ്, സുരേഷ് മുട്ടത്ത്, പ്രേമ്നാഥ് ഫിലിപ്പ്, കെ എഫ് ബെന്നി, ജോപോൾ അഞ്ചേരി, സേതുമാധവൻ, കെ വി ധനേഷ്, ബാലചന്ദ്രൻ, എം പി അശോകൻ, അബ്ദുൽ ഹക്കീം, എം എം പൗലോസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement