Site icon Fanport

ഐലീഗിൽ ഗോകുലം ഇന്ന് ഡൽഹി എഫ് സിക്ക് എതിരെ

ഇന്ന് പഞ്ചാബിലെ നാം ധാരി ഗ്രൗണ്ടിൽ നടക്കുന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ് സി ഡൽഹി എഫ് സിയെ നേരിടുന്നു. ഉച്ചക്ക് 2നാണ് മത്സരം ആരംഭിക്കുക. തുടർച്ചയായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന ഗോകുലത്തിന്, ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് അടുക്കാൻ ഈ മത്സരം നിർണായകമാണ്. ഒരു സമനിലപോലും ഐ ലീഗ് ട്രോഫി നേടുന്നതിൽ നിന്ന് ടീമിനെ പിന്നോട്ടടിച്ചേക്കാം.

ഗോകുലം 24 02 16 17 54 18 118

നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയ്ന്റ്സുമായി രണ്ടാം സ്ഥാനക്കാരണ് ഗോകുലം. അവസാനം കളിച്ച നാലു മത്സരങ്ങളും ടീം ജയിച്ചിരുന്നു. മറുവശത്തു ഡെല്ഹിയാവട്ടെ 13 മത്സരങ്ങളിൽ നിന്ന് 19 പോയ്ന്റ്സുമായി 8 ആം സ്ഥാനത്ത് നിൽക്കുകയാണ്.

ഗോകുലത്തിന്റെ കരുത്ത് മുന്നേറ്റത്തിൽ ക്യാപ്റ്റൻ അലക്സ് ആണ്. 14′ ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ്.

Exit mobile version