നാളെ ഗോകുലം എഫ് സി ചേത്രിയുടെയും സംഘത്തിന്റേയും ബെംഗളൂരുവിനെതിരെ

- Advertisement -

ഐ ലീഗ് സീസണുള്ള ഒരുക്കങ്ങൾ ഗോകുലം എഫ് സിയും തുടങ്ങിയിരിക്കുന്നു. സീസണിൽ രണ്ടു ടൂർണമെന്റുകളുടെ ഭാഗമായ ഗോകുലം തങ്ങളുടെ സീസണിലെ ആദ്യ സൗഹൃദ മത്സരത്തിൽ നാളെ നേരിടാൻ പോകുന്നത് ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ബെംഗളൂരു എഫ് സിയെയാണ്.

നാളെ ബെല്ലാരിയിൽ വെച്ച് നടക്കുന്ന മത്സരത്തിലാകും ബെംഗളൂരുവും ഗോകുലവും ഏറ്റുമുട്ടുക. ബെംഗളൂരുവിന്റെ ഒന്നാം നിര ടീം തന്നെയാകും നാളെ ഇറങ്ങുക. ഈസ്റ്റ്‌ ബംഗാളിനെ സൗഹൃദ മത്സരത്തിൽ തോൽപ്പിച്ച ആവേശത്തിലാകും ചേത്രിയും സംഘവും. ഉദാന്തയുടെ ഇരട്ടഗോളുകളായിരുന്നു ബെംഗളൂരുവിനെ ഈസ്റ്റ് ബംഗാളിനെതിരെ സഹായിച്ചത്.

പുതിയ വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള കളിക്കാർ എത്തിയ ഗോകുലം ഒരു കൈനോക്കാൻ തന്നെയാകും നാളെ ഇറങ്ങുക. നാളെ ഗോകുലത്തിന് ജിവി രാജ ടൂർണമെന്റിലും മത്സരമുണ്ട്. ഐലീഗിന് ഒരുങ്ങുന്നത് കൊണ്ട് ഗോകുലത്തിന്റെ രണ്ടാം നിര ടീമാണ് ജിവി രാജ ടൂർണമെന്റിൽ കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement