Picsart 24 03 13 20 40 32 485

ഐ ലീഗിൽ ഇന്ന് ഗോകുലം ഐസാൾ പോരാട്ടം

കോഴിക്കോട്: ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ഐസോൾ എഫ് സിയെ നേരിടുന്നു. രാത്രി 7നു കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. 17 മത്സരങ്ങളിൽ നിന്ന് 21 പോയ്ന്റ്സുമായി 10 ആം സ്ഥാനത്താണ് ഐസാൾ എഫ് സി. നിലവിൽ നാലാം സ്ഥാനത്തുള്ള ഗോകുലത്തിന് 19 കളികളിൽ നിന്ന് 33 പോയിന്റുകളാണ് ഉള്ളത്.

ലീഗിൽ അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് ഗോകുലത്തിന് ഒരു പോയിന്റ് മാത്രം നേടാനായുള്ളു. മറുവശത്ത് ഐസോൾ എഫ് സിക്ക് അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു സമനില മാത്രമാണുള്ളത്. മുൻപ് ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോകുലത്തിനെതിരെ സമനില നേടാൻ ഐസ്വാളിന് സാധിച്ചിരുന്നു.

വിജയിക്കാനായാൽ പോയ്ന്റ്സ് പട്ടികയിൽ ഗോകുലത്തിന് നില മെച്ചപെടുത്താനായേക്കും. മത്സരം കാണാൻ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്, വിദ്യാർത്ഥികൾക്ക് പ്രത്യേകം ടിക്കറ്റ് നിരക്കുണ്ട്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തത്സമയം കാണാവുന്നതാണ്.

Exit mobile version