Site icon Fanport

ഗോൾ ടൂർണമെന്റ്; ഇഞ്ച്വറി ടൈം ഗോളിൽ മഹാരാജാസ് പ്രീക്വാർട്ടറിൽ

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിന് ആവേശ തുടക്കം. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ മഹരാജാസ് കോളേജ്, എസ് എൻ കോളേജ് ഷൊർണ്ണൂരിനെ ഇഞ്ച്വറി ടൈമിലെ ഗോളിൽ പരാജയപ്പെടുത്തി. 92ആം മിനുട്ടിലെ പെനാൾട്ടിയാണ് മഹാരാജാസിന് ജയം ഒരുക്കിയത്. ജിബിൻ തോമസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

തുല്യ ശക്തികളുടെ പോരാട്ടത്തിൽ കളിയുടെ 90 മിനുട്ടിലും ഗോൾ പിറന്നിരുന്നില്ല. എസ് എൻ കോളേജ് ഷൊർണ്ണൂരിന്റെ ഡിഫൻഡർ ഒരു ത്രൂ ബോളിന് കൈ വെച്ചതാണ് പെനാൾട്ടിയിൽ കലാശിച്ചത്. മഹാരാജാസ് ഗ്രൗണ്ടിലായിരുന്നു മത്സരം എന്നതു കൊണ്ട് തന്നെ മികച്ച പിന്തുണ മഹാരാജാസ് ടീമിന് ഗ്യാലറിയിൽ ലഭിച്ചു.

27ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മഹാരാജാസ് കോളേജ് നിർമല കോളേജ് മൂവാറ്റുപുഴയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version