ഗോൾ 2019, ശ്രീ വ്യാസക്ക് വൻ വിജയം

ഇന്ത്യൻ എക്സ്പ്രസ്സ് ഒരുക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ശ്രീ വ്യാസ വടക്കാഞ്ചേരി കോളേജിന് വൻ വിജയം. മാമോ കോളേജ് മുക്കത്തെ നേരിട്ട ശ്രീ വ്യാസ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ശ്രീ വ്യാസക്ക് ആയി ശിഹാബുദ്ദീൻ, ദീപക് എന്നിവർ ഗോളുകൾ നേടി. ആ ആധിപത്യം രണ്ടാം പകുതിയിലും ശ്രീ വ്യാസ തുടർന്നു.

രണ്ടാം പകുതിയിൽ 56ആം മിനുട്ടി ഷെഫീർ നേടിയ ഗോൾ സ്കോർ നില 3-0 എന്നാക്കി. പിന്നീട് 78ആം മിനുട്ടിൽ ഗോകുൽ കൃഷ്ണ ദാസും വലകുലുക്കി. അതോടെ മുക്കം കോളേജിന്റെ പതനം പൂർത്തിയായി. ഈ വിജയത്തിൽ അറ്റാക്കിംഗ് താരങ്ങളെക്കാൾ ശ്രീ വ്യാസ നന്ദി പറയേണ്ടത് അവരുടെ ഗോൾ കീപ്പർക്ക് ആകും. ശ്രീ വ്യാസ ഗോൾ കീപ്പർ അനന്ദുവിന്റെ ഗംഭീര സേവുകൾ ആണ് ഇത്ര ഏകപക്ഷീയ സ്കോർ ലൈൻ ഉറപ്പാക്കാൻ വ്യാസയെ സഹായിച്ചത്.

Exit mobile version