ഗോവയിൽ കിരീടം ഉയർത്തി ഗ്ലോബൽ എഫ് സി കണ്ണൂർ

- Advertisement -

വീണ്ടും മികവ് തെളിയിച്ച് ഗ്ലോബൽ എഫ് സി കണ്ണൂർ. ഇന്ന് ഗോവയിൽ കിരീടം ഉയർത്തിയാണ് ഗ്ലോബൽ എഫ് സി കേരള ഫുട്ബോളിന്റെ അഭിമാനം ഉയർത്തിയത്. എലൈറ്റ് സ്പോർട്സ് ഫെഡറേഷന്റെ അണ്ടർ 19 ചാമ്പ്യൻഷിപ്പ് കിരീടമാണ് ഇന്ന് ഗ്ലോബൽ എഫ് സി ഉയർത്തിയത്. ഫൈനലിൽ സ്കൈ ഫാൾ എഫ് എ എന്ന പൂനെ ക്ലബിനെതിരെ ആയിരുന്നു വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ഗ്ലോബൽ എഫ് സി രണ്ടാം പകുതിയിൽ മൂന്ന്‌ ഗോളുകളടിച്ച് കിരീടം ഉയർത്തുകയായിരുന്നു.


സഫ്വാന്റെ ഇരട്ട ഗോളുകളാണ് ഗ്ലോബൽ എഫ് സിക്ക് ഇന്ന് കരുത്തായത്. അൻഷാദും ഇന്ന് ഗ്ലോബൽ എഫ് സിക്കായി വലകുലുക്കി. ഇന്നത്തെ ഇരട്ട ഗോളുകൾ ഉൾപ്പെടെ ചാമ്പ്യൻഷിപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സഫ്വാൻ തന്നെയാണ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് ആന്ധ്രാപ്രദേശിനെ തോല്പ്പിച്ചായിരുന്നു ഗ്ലോബൽ ഫൈനലിലേക്ക് കടന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഗുജ്റാത്തിനെ 4-1ന് ഗ്ലോബൽ എഫ് സി തകർക്കുകയും ചെയ്തിരുന്നു. കേരളത്തിന് പുറത്ത് ഈ വർഷം ഇത് രണ്ടാം ടൂർണമെന്റിലാണ് ഗ്ലോബൽ എഫ് സി മികച്ച പ്രകടനം നടത്തുന്നത്. ജനുവരിയിൽ പഞ്ചാബിൽ നടന്ന റൈസിംഗ് കപ്പിലും ഗ്ലോബൽ എഫ് സി മികവ് തെളിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement