പ്രമുഖ അക്കാദമികൾ നേർക്കുനേർ, സൗത്ത് ഇന്ത്യ ഗ്ലോബൽ കപ്പ് തളിപ്പറമ്പിൽ

- Advertisement -

ദക്ഷിണേന്ത്യയിലെ പ്രമുഖ അക്കാദമികളെ അണിനിരത്തി ഒരു തകർപ്പൻ അണ്ടർ 13 ടൂർണമെന്റ് തളിപ്പറമ്പിൽ ഒരുങ്ങുന്നു. 24 പ്രമുഖ അക്കാദമികൾ പങ്കെടുക്കുന്ന രണ്ടാമത് സൗത്ത് ഇന്ത്യൻ ഗ്ലോബൽ കപ്പ് സെപ്റ്റംബർ 5 മുതൽ തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. കണ്ണൂരിന്റെ സ്വന്തം ക്ലബ് ഗ്ലോബൽ എഫ് സിയാണ് ടൂർണമെന്റ് നടത്തുന്നത്.

ആതിഥേയരായ ഗ്ലോബൽ എഫ് സി, ഗോകുലം എഫ് സി, റെഡ് സ്റ്റാർ അക്കാദമി, ബ്ലാസ്റ്റേഴ്സ് എഫ് എ, മലപ്പുറം എഫ് സി, ത്രിച്ചിയിലെ ഫീനിക്സ് അക്കാദമി, വില്ലുപുരം ദണ്ഡപാണി അക്കാദമി തുടങ്ങി മികച്ച ക്ലബുകളാണ് ടൂർണമെന്റിനായി അണിനിരക്കുന്നത്. ഒരു ഗ്രൂപ്പിൽ മൂന്നു ടീമുകൾ എന്ന രീതിയിൽ എട്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്.

ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 9നും ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 10നും നടക്കും. കഴിഞ്ഞ ഗ്ലോബൽ കപ്പിൽ ഗ്ലോബൽ എഫ് സി കണ്ണൂർ ആയിരുന്നു ചാമ്പ്യന്മാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement