സിദാന്റെ റെക്കോർഡിനൊപ്പമെത്തി ഒലിവർ ജിറൂദ്

- Advertisement -

ഒലിവർ ജിറൂദ് ഫ്രാൻസിന്റെ ഇതിഹാസ താരം സിനദിൻ സിദാന്റെ റെക്കോർഡിനൊപ്പമെത്തി. ഇന്ന് നടന്ന അയർലണ്ടിനെതിരായ മത്സരത്തിൽ ഗോളടിച്ചതോടെയാണ് സിദാന്റെ റെക്കോർഡിനൊപ്പം ജിറൂദ് എത്തിയത്. ഇരു താരങ്ങളും ഫ്രാൻസിന് വേണ്ടി 31 ഗോളുകളാണ് അടിച്ചത്.ഇനി മൂന്നു താരങ്ങൾ മാത്രമാണ് ജിറൂദിനേക്കാളിലും കൂടുതൽ ഗോൾ ഫ്രാൻസിന് വേണ്ടി നേടിയിട്ടുള്ളത്. 31 കാരനായ ചെൽസിയ താരത്തിന്റെ 72 ആം മത്സരത്തിലായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചാം വയസിൽ USA ക്കെതിരെ 2011 ലാണ് ഫ്രാൻസിന് വേണ്ടിയുള്ള ജിറൂദിന്റെ അരങ്ങേറ്റം.

51 ഗോളുകളുമായി തിയറി ഹെൻട്രിയാണ് ഫ്രാൻസിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയത്. മിഷേൽ പ്ലാറ്റിനി 41 ഗോളുകളടിച്ച് രണ്ടാമതും മുൻ മൊണാക്കോ യുവന്റസ് സ്‌ട്രൈക്കർ ഡേവിഡ് ട്രേസിഗറ്റ് 34 ഗോളുകളുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. ആഴ്‌സണലിന് വേണ്ടി 180 മത്സരങ്ങൾ കളിച്ച ജിറൂദ് വെങ്ങാറിന്റെ സൂപ്പർ സബ്ബായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഈവർഷമാണ് ആറ് വർഷത്തിന് ശേഷം ചെൽസിയിലേക്ക് ജിറൂദ് കാലം മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement