Site icon Fanport

ജിയോവാനി സിമിയോണിയെ നാപോളി സ്ഥിര കരാറിൽ വാങ്ങി

മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിൽ സ്ഥിര കരാർ ഒപ്പുവെച്ചു. അവസാന ഒരു വർഷമായി ലോണിൽ ആയിരുന്നു താരം നാപോളിക്ക് ആയി കളിച്ചിരുന്നത്. വെറോണയ്ക്ക് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനായി 12 മില്യൺ യൂറോ നാപോളി നൽകും. നാപോളിയിൽ കഴിഞ്ഞ സീസണിൽ അധികം അവസരം താരത്തിന് കിട്ടിയിരുന്നില്ല.

Picsart 23 06 16 11 58 27 829

മുൻ നിരയിൽ ഒസിമനെ നഷ്ടമാകാൻ സാധ്യത ഉള്ളത് കൊണ്ട് കൂടിയാണ് ടീം സിമിയോണിയെ നിലനിർത്തിയത്. ഇരുപതിയെട്ടുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ ഒരു സീസൺ മുമ്പ് വേറൊണ സ്വന്തമാക്കുകയായിരുന്നു. വെറോണക്ക് ആയി സീസണിൽ സീരി എയിൽ പതിനേഴ് ഗോളുകൾ നേടാൻ സിമിയോണിക്ക് ആയിരുന്നു.

Exit mobile version