റേഞ്ചേഴ്സ് മാനേജറായി സ്റ്റീവന്‍ ജെറാര്‍ഡ്

- Advertisement -

ലിവര്‍പൂളിന്റെ ഇതിഹാസ താരം  സ്റ്റീവന്‍ ജെറാര്‍ഡിനെ മാനേജരായി നിയമിച്ച് റേഞ്ചേഴ്സ്. കഴിഞ്ഞ ഒക്ടോബറില്‍ റേഞ്ചേഴ്സ് മാനേജര്‍ പെഡ്രോ കൈസിംഗയെ പുറത്താക്കിയ ശേഷം താല്‍ക്കാലിക ചുമതല വഹിക്കുകയായിരുന്നു ഗ്രെയിം മര്‍ട്ടിയ്ക്ക് പകരമാണ് നാല് വര്‍ഷത്തെ കരാറില്‍ ജെറാര്‍ഡ് റേഞ്ചേഴ്സിനൊപ്പം ചേരുന്നത്. ലിവര്‍പൂള്‍ ഇംഗ്ലണ്ട് നായകനായിരുന്ന ജെറാര്‍ഡ് നിലവില്‍ ആന്‍ഫീല്‍ഡില്‍ യൂത്ത് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ലിവർപൂൾ അക്കാദമിയിൽ തന്റെ കരിയർ ആരംഭിച്ച സ്റ്റീവന്‍ ജെറാര്‍ഡ് 700 ൽ അധികം മത്സരങ്ങൾക്ക് റെഡ്‌സിന്റെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. പത്തൊൻപത് വർഷത്തിലേറെ ലിവര്പൂളിനോടൊപ്പം തുടർന്ന ജെറാര്‍ഡ് ഇംഗ്ലണ്ടിന് വേണ്ടി 114 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. 2014 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്റ്റീവന്‍ ജെറാര്‍ഡ് ക്ലബ് കരിയർ അവസാനിപ്പിക്കുന്നത് മേജർ സോക്കർ ലീഗ് ടീമായ എൽ. ഏ ഗാലക്സിയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement