ബ്രസീലിനെയും അർജന്റീനയേയും മറികടന്ന് ജർമ്മനി റാങ്കിംഗിൽ ഒന്നാമത്

- Advertisement -

കോൺഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായ ജർമ്മനിക്ക് ഫിഫാ റാങ്കിംഗിൽ കുതിച്ചു ചാട്ടം. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ജർമ്മനി പുതിയ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ കടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തി. കോൺഫെഡറേഷൻ കപ്പിലെ കുതിപ്പാണ് ജർമ്മനിക്ക് തുണയായത്. കഴിഞ്ഞ് ഏപ്രിൽ മുതൽ റാങ്കിംഗിലെ ഒന്നാം സ്ഥാനം കൈവശം വെച്ചിരുന്നത് ബ്രസീലായിരുന്നു. രണ്ടാം സ്ഥാനത്ത് അർജന്റീനയും.

കോൺഫെഡറേഷൻ കപ്പിലെ മികച്ച പ്രകടനം പോർച്ചുഗൽ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം റാങ്കിൽ എത്തിയപ്പോൾ കോൺഫെഡറേഷൻ കപ്പിലെ മുന്നേറ്റം ചിലിയെ റാങ്കിംഗിൽ സഹായിച്ചില്ല. മൂന്നു സ്ഥാനങ്ങൾ പിറകോട്ട് പോയി ഏഴാം സ്ഥാനത്തായി ചിലി. ഏഷ്യൻ രാജ്യങ്ങളിൽ ലോകകപ്പ് യോഗ്യത നേടിയ ഇറാൻ ഏഴു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23ാം റാങ്കിലേക്ക് എത്തി.

ഇന്ത്യ റാങ്കിംഗിൽ രണ്ടു പടി കൂടെ മുന്നോട്ടേക്ക് വന്ന് 96ആം റാങ്കിലും എത്തി. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ വിജയമാണ് ഇന്ത്യയെ റാങ്കിംഗിൽ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement