
ജർമനിയും ഇംഗ്ലണ്ടും സൗഹൃദ മത്സരത്തിൽ പോപ്പി ഉപയോഗിക്കാൻ തീരുമാനിച്ചു. വെംബ്ലിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്ലാക്ക് ആം ബാൻഡിനോടൊപ്പം പോപ്പിയും ധരിക്കും. ഒന്ന് രണ്ട് ലോകമഹായുദ്ധങ്ങളിൽ ജീവത്യാഗം ചെയ്തവരുടെ ഓർമ്മക്കായാണ് കളികളിൽ പോപ്പി ഉപയോഗിച്ച് തുടങ്ങിയത്. ഇരു രാജ്യങ്ങളും രണ്ടു ലോക യുദ്ധങ്ങളിലും പങ്കാളികൾ ആയിരുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്തവരുടെ ഓർമ്മയ്ക്കായിരിക്കും ഇത് ചെയ്യുന്നതെന്ന് ഇരു ഫുട്ബോൾ അസോസിയേഷനുകളും ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
പൊളിറ്റിക്കൽ സിംബൽ ആയി പോപ്പി കണ്ടിരുന്ന ഫിഫയുടെ നിലപാട് അടുത്തിടെ ആണ് മാറിയത് വെംബ്ലിയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെയില്‍സും നോര്‍ത്ത് അയര്‍ലാന്റും അണിഞ്ഞിരുന്ന പോപ്പി കാണികളില്‍ രാഷ്ട്രീയത അടിച്ചേല്‍പ്പിക്കുന്നു എന്ന് പറഞ്ഞ് ഫിഫ പിഴ ഈടാക്കിയിരുന്നു . എതിർ ടീമിന്റെ അനുവാദത്തോടു കൂടി പോപ്പി ധരിക്കാൻ പുതിയ നിയമം മൂലം സാധിക്കും. മത്സരത്തിന് രണ്ടു ദിവസത്തിനു ശേഷമാണ് ഇംഗ്ലണ്ടിലും കോമൺ വെൽത്ത് രാജ്യങ്ങളിലും ലോകമഹാ യുദ്ധത്തിന്റെ ഓർമ്മ ദിവസമായി ആഘോഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial