മാനുവൽ നൂയർ ലോകകപ്പിനേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ നൽകി ജർമ്മനി

പരിക്കേറ്റ് മാസങ്ങളായ ഫുട്ബോൾ കളത്തിന് പുറത്തിരിക്കുന്ന ജെർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ ലോകകപ്പിന് മുന്നേ തിരിച്ചെത്തുമെന്ന് പ്രതീക്ഷ നൽകി ജർമ്മനി. കാലിനേറ്റ പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ കളത്തിനു പുറത്താണ് മാനുവൽ നൂയർ. ലോകത്തെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്ന് വാഴ്ത്തപ്പെടുന്ന സമയത്തായിരുന്നു ജർമ്മൻ ക്യാപ്റ്റൻ പരിക്കേറ്റ് പുറത്തായത്.

ഇപ്പോഴും പൂർണ്ണ പരിശീലനത്തിലേക്ക് തിരിച്ചെത്താത്ത നൂയറിന് ഇനി രണ്ട് മാസമെ ടീമിലേക്ക് തിരിച്ചെത്താനായി സമയമുള്ളൂ എങ്കിലും തിരിച്ചെത്തും എന്നാണ് ജെർമ്മൻ ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ. മെയ് 15നാണ് ലോകകപ്പിന് ടീം പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. നൂയറിന്റെ പുരോഗമനം വിലയിരുത്തുന്നുണ്ട് എന്നും ടീമിലേക്ക് നൂയർ എത്തുമെന്നും ജർമ്മൻ പരിശീലകൻ ലോ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20യിലും വിജയം ഓസീസിനൊപ്പം
Next articleഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്