ടെർ സ്റ്റേഗനും ക്രൂസും ഇല്ലാതെ ജർമ്മൻ ടീം

അടുത്ത മാസം നടക്കുന്ന രാജ്യാന്തര മത്സരങ്ങൾക്കായുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചു. ലോവ് പ്രഖ്യാപിച്ച 22 അംഗ ടീമിൽ ബാഴ്സലോണ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ, റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് എന്നിവർ ഇടംപിടിച്ചില്ല. പരിക്കാണ് ഇരുവരെയും ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണം. പരിക്കാണ് എങ്കിലും മാനുവർ നൂയർ ടീമിൽ ഉണ്ട്. ഡ്രാക്സ്ലർ, ലെനോ, ഹെക്ടർ എന്നിവർ ജർമ്മൻ ടീമിലേക്ക് തിരികെ എത്തി.

ബെലാരസിനെയും എസ്റ്റോണിയയെയും ആണ് ജർമ്മനി അടുത്ത മാസം നേരിടുന്നത്.

Exit mobile version