ആന്റോണിയോ ജര്‍മ്മന്‍ ഇനി ഗോകുലം കേരള എഫ്‍സിയില്‍

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച ആന്റോണിയോ ജര്‍മ്മന്‍ വീണ്ടും കേരള മണ്ണിലേക്ക്. ഗോകുലം കേരള എഫ്‍സിയിലൂടെ വീണ്ടും താന്‍ കേരളത്തിലേക്ക് എത്തുന്നു എന്ന് തന്റെ ട്വിറ്ററിലൂടെയാണ് ജര്‍മ്മന്‍ വ്യക്തമാക്കിയത്. കഴിഞ്ഞാഴ്ച് ട്വിറ്ററില്‍ ഈ ആഴ്ച വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്ന് താരം അറിയിച്ചിരുന്നു.

https://twitter.com/ATGerman26/status/992731623761285120

ഗോകുലത്തിലേക്ക് വരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സീസണില്‍ പുതിയ ഗോളുകള്‍ എന്നും താരം ട്വിറ്ററില്‍ കുറിയ്ക്കുകയായിരുന്നു.

ഉടനെ കേരളത്തിലേക്ക് എത്തുമെന്നും ബ്ലാസ്റ്റേഴ്സിന്റെയും തന്റെ എല്ലാം ആരാധകരെയും ഉടനെ കാണാനെത്തുമെന്നും താരം അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial