തുർക്കി പ്രസിഡന്റിനെതിരെ സത്യാഗ്രഹവുമായി ജർമ്മൻ ഫുട്ബോൾ താരം

തുർക്കി പ്രസിഡന്റ് എർദോഗനെതിരെ സത്യാഗ്രഹസമരവുമായി ജർമ്മൻ ഫുട്ബോൾ താരം ഡെനിസ് നാകി. യുഎന്നിന്റെ ജനീവയിലെ ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിലാണ് ഡെനിസ് നാകിയുടെ സത്യാഗ്രഹ സമരം. കുർദിഷ് വംശജനായ ഡെനിസ് നാകി തുർക്കി പ്രസിഡന്റ് എർദോഗന്റെ പ്രത്യക്ഷ വിമർശകനാണ്. സിറിയയിൽ തുർക്കി സൈന്യത്തോട് ഏറ്റുമുട്ടി ആയിരത്തലധികം കുർദ്ദുകളാണ് മരിച്ചത്. മുൻ ജർമ്മൻ U21 താരമായ ഡെനിസ് നാകി ഹാംബർഗിലെ സെന്റ് പോളിഎഫ്സിയുടെയും താരമായിരുന്നു.

28 കാരനായ താരം 200 ൽ അധികം വരുന്ന കുർദുകളുടെ കൂടെയാണ് യുഎന്നിന് മുന്നിൽ സത്യാഗ്രഹത്തിൽ പങ്കെടുത്തത്. ടർക്കിഷ് ക്ലബായ അമേദ് എസ്കെയുടെ താരമായ ഡെനിസ് നാകി ജനുവരിയിൽ ടർക്കിഷ് ലീഗിൽ നിന്നും ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു. ബയേർ ലെവർകൂസനിൽ കളിയാരംഭിച്ച ഡെനിസ് നാകി മാർക്കോ റൂയിസിന് പകരക്കാരനായാണ് അരങ്ങേറിയത്. ഈ ജനുവരിയിൽ ഡെനിസ് നാകി സഞ്ചരിച്ച വാഹനത്തിനു നേരെ അക്രമികൾ വെടിവെച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial