ഹാട്രിക്കുമായി ഹാളണ്ട് തുടങ്ങി, ഡോർട്മുണ്ടിന് ജർമ്മൻ കപ്പിൽ വിജയ തുടക്കം

പുതിയ സീസൺ ഗംഭീരമായി തുടങ്ങിയിരിക്കുകയാണ് ഹാളണ്ടും ഡോർട്മുണ്ടും. ഇന്ന് ജർമ്മൻ കപ്പിൽ നടന്ന മത്സരത്തിൽ വെഹൻ വെസ്ബൈഡനെ നേരിട്ട ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. മൂന്നു ഗോളുകളും നേടിയത് ഹാളണ്ടായിരുന്നു. മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ തന്നെ ഹാളണ്ട് സീസണിലെ തന്റെ ആദ്യ ഗോൾ നേടി. റിയുസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ. പിന്നാലെ ഒരു പെനാൾട്ടിയിൽ നിന്ന് ഹാളണ്ട് രണ്ടാം ഗോളും നേടി. 31ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ഗോൾ.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. യുവതാരം റെയ്ന ആണ് ഹാളണ്ടിന്റെ മൂന്നാം ഗോൾ ഒരുക്കിയത്. ഡോർട്മുണ്ടിന്റെ പുതിയ സൈനിംഗ് ആയ ഡോൺയെൽ മലൻ ഇന്ന് രണ്ടാം പകുതിയിൽ ടീമിനായി അരങ്ങേറ്റം നടത്തി. യുവതാരം യുസുഫോ മൗകൊകോയും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു.