ബയേണിന്റെ മുള്ളർക്ക് പരിക്ക്

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം തോമസ് മുള്ളർക്ക് പരിക്ക്. ജർമ്മൻ കപ്പിലെ ക്വാർട്ടർ ഫൈനലിൽ പാഡർബേണിന് എതിരായ മത്സരത്തിലാണ് മുള്ളർക്ക് പരിക്കേറ്റത്. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് പാഡർബേണിനെ തകർത്ത് ബയേൺ സെമിയിൽ എത്തിയത്. കിങ്സ്ലി കോമൻ അടിച്ച ആദ്യ ഗോളിന് വഴിയൊരുക്കുന്നതിനിടെയാണ് മുള്ളർക്ക് പരിക്കേറ്റത്. മുള്ളറിന്റെ അസിസ്റ്റിൽ കോമൻ ഗോളടിച്ചെങ്കിലും പാഡർബേണിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച മുള്ളറിന്റെ തുടയ്ക്ക് പരിക്കേറ്റു.

പരിക്ക് വകവെയ്ക്കാതെ കളത്തിലിറങ്ങിയ മുള്ളർ 32 ആം മിനുട്ടിൽ കാലം വിട്ടു. മുള്ളർക്ക് പകരം ടോളിസോയാണ് കളത്തിൽ ഇറങ്ങിയത്. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ മുള്ളർ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. ബുണ്ടസ് ലീഗയിൽ ഷാൽകെയ്ക്ക് എതിരെയും വോൾഫ്സ്ബർഗിനെതിരെയുമാണ് ഇനിയുള്ള മത്സരങ്ങൾ. ചാമ്പ്യൻസ് ലീഗിൽ ടർക്കിഷ് ചാമ്പ്യന്മാരായ ബേസിക്റ്റസുമായിട്ടാണ് ബയേണിന്റെ അടുത്ത മത്സരം. ചാമ്പ്യൻസ് ലീഗ് മത്സരം ആകുമ്പോളെക്ക് താരത്തിന് ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial