ലെവൻഡോസ്കിയുടെ ഗോൾ 50 കടന്നു, ജർമ്മൻ കപ്പും ബയേണ് സ്വന്തം

ഇരട്ട കിരീടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് ബയേൺ മ്യൂണിച്. കഴിഞ്ഞ ആഴ്ച ബുണ്ടസ് ലീഗ കിരീടം ഉറപ്പിച്ചതിന് പിന്നാലെ ഇന്ന് ജർമ്മൻ കപ്പ് ആയ ഡി എഫ് ബി പൊകാലും ബയേൺ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഏകപക്ഷീയ സ്കോറിൽ ബയേർ ലെവർകൂസനെ ആണ് ബയേൺ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബയേൺ വിജയം.

ഇന്നും താരമായത് ലെവൻഡോസ്കി തന്നെ. ഇരട്ട ഗോളുകളാണ് ലെവൻഡോസ്കി ഇന്ന് സ്കോർ ചെയ്തത്. ഈ ഗോളുകളോടെ ലെവൻഡോസ്കി ഈ സീസണിൽ ബയേണായി സ്കോർ ചെയ്ത ഗോളുകളുടെ എണ്ണം 52 ആയി‌. 44 മത്സരങ്ങൾ മാത്രമെ ലെവൻഡോസ്കി ഈ സീസണിൽ കളിച്ചിട്ടുള്ളൂ. അലാബ, ഗ്നാബറി എന്നിവരാണ്ബയേണിന്റെ ഇന്നത്തെ മറ്റു ഗോൾസ്കോറേഴ്സ്. ഇത് 20ആം തവണയാണ് ബയേർൺ ജർമ്മൻ കപ്പ് ഉയർത്തുന്നത്.