ജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക്കും ലെപ്സിഗും നേർക്ക് നേർ

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും രണ്ടാം സ്ഥാനക്കാരായ ആർബി ലെപ്സിഗും തമ്മിൽ ജർമ്മൻ കപ്പിൽ ഏറ്റുമുട്ടുന്നു. ഇന്ന് നടന്ന ജർമ്മൻ കപ്പ് ഡ്രോയിലാണ് അപ്രതീക്ഷിതമായി ബുണ്ടസ് ലീഗ ക്ലബ്ബ്കളുടെ മത്സരത്തിനായി കളമൊരുങ്ങിയത്. ജർമ്മൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ റെഡ്ബുൾ അരീനയിൽ വെച്ചാണ് ബയേൺ മ്യൂണിക്ക് ലെപ്സിഗിനെ നേരിടുക. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അവിസ്മരണീയമായൊരു മത്സരമാണ് ഫുട്ബോൾ ആരാധകർക്ക് ലഭിച്ചത്.

മറ്റ് ബുണ്ടസ് ലീഗ ടീമുകളായ ഹെർത്ത ബെർലിൻ എഫ്‌സി കൊളോണിനെയും ഹാന്നോവർ വോൾഫ്സ്ബർഗിനെയും നേരിടും. ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച ഹോഫൻഹെയിം വെർഡർ ബ്രെമനെയും നേരിടും. ജർമ്മൻ ലീഗിലെ മഞ്ഞപ്പട ബൊറൂസിയ ഡോർട്മുണ്ട് മൂന്നാം ഡിവിഷൻ ടീമായ മഗ്‌ദബർഗിനെയും നേരിടുന്നു. ബയേർ ലെവർകൂസൻ യൂണിയൻ ബെർലിൻ നേരിടുമ്പോൾ ഡൈനാമോ ഡ്രെസ്ഡൻ ഫ്രയ്ബർഗുമായി ഏറ്റുമുട്ടും. മത്സരങ്ങൾ ഒക്ടോബർ 24നും 25നും നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒടുവില്‍ പാട്രിയറ്റ്സ് വീണു ഫൈനലില്‍, ചെപ്പോക്ക് രണ്ടാം സീസണിലെ ചാമ്പ്യന്മാര്‍
Next articleആരും വേണ്ട!!! ബാഴ്സ വീണ്ടും വിജയ വഴിയിൽ