1990നെ ഓർമ്മിപ്പിച്ച് ജെർമൻ എവേ കിറ്റ്

ലോകകപ്പിനായി ഒരുങ്ങുന്ന ജെർമ്മനിക്ക് എവേ കിറ്റും. കഴിഞ്ഞ് ദിവസമാണ് ജെർമ്മനി എവേ കിറ്റ് പുറത്താക്കിയത്. അഡിഡാസാണ് കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. പച്ച നിറമുള്ള കിറ്റ് 1990 ലോകകപ്പിലെ ജെർമ്മൻ കിറ്റിനെ ആണ് ഓർമിപ്പിക്കുന്നത്. 1990ൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിട്ടപ്പോൾ ജെർമനി അണിഞ്ഞ കിറ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അഡിഡാസ് ഈ ജേഴ്സി ഡിസൈൻ ചെയ്തത്.

മാർച്ച് 23ന് സ്പെയിനെതിരായ മത്സരത്തിലാകും ആദ്യമായി ജെർമനി ഈ കിറ്റണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെർട്രൻഡിന് പരിക്ക്, ഇംഗ്ലണ്ട് ടീമിന് പുറത്ത്
Next articleപാക്കിസ്ഥാനിലേക്ക് വരാന്‍ തയ്യാറുള്ളവരെ മാത്രം ടീമിലെടുത്താല്‍ മതി: മോയിന്‍ ഖാന്‍