സാവി രണ്ട് വർഷം കൂടെ ഖത്തറിൽ തുടരും

ബാഴ്സലോണ ഇതിഹാസം ഫുട്ബോളിൽ നിന്ന് വിരമിക്കില്ല. രണ്ട് വർഷം കൂടെ ഫുട്ബോൾ കളി തുടരാൻ സാവി തീരുമാനിച്ചു. താൻ ഇപ്പോൾ കളിക്കുന്ന ക്ലബായ അൽ സാദുമായുള്ള കരാർ രണ്ട് വർഷത്തേക്ക് പുതുക്കാനാണ് സാവി തീരുനാനിച്ചിരിക്കുന്നത്. നേരത്തെ ഈ വർഷത്തോടെ ഫുട്ബോൾ കളി നിർത്തി കോച്ചിംഗിലേക്ക് തിരിയുമെന്ന് സാവി അറിയിച്ചിരുന്നു എന്നാൽ ആ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുകയാണ്.

അൽ സാദ് ക്ലബ് തനിക്ക് വലിയ കുടുംബം പോലെയാണെന്നും ഇവിടെ രണ്ട് വർഷം കൂടെ തുടരുന്നതിൽ സന്തോഷമുണ്ടെന്നും സാവി കരർ പുതുക്കിയ ശേഷം പറഞ്ഞു. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം മൂന്ന് കിരീടങ്ങൾ ഇതുവരെ സാവി നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പ് വരെ സാവി ഖത്തറിൽ തുടരുമെന്നാണ് വാർത്തകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial