യു കെ ശാദുലി മെമ്മോറിയൽ RCL മില്‍ക്കി കടക്ക് അബുദാബി ജേതാക്കളായി

Newsroom

യു എ ഇ യിലെ 16 ടീമുകൾ പങ്കെടുത്ത ഓൾ കേരള സിക്സേർസ്‌ ഫുട്ബോൾ ടൂർണമെൻറ്
സീസൺ ത്രീ കായികപ്രേമികളുടെ സാന്നിധ്യ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഫൈനൽ മത്സരത്തിൽ മിൽക്കി കടക്ക് ടീം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ടൗൺ ടീം പഴയങ്ങാടിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി .

വിജയികൾക്കുള്ള യു. കെ ശാദുലി മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും സെയ്ഫ് ലൈൻ മാനേജിംഗ് ഡയറക്ടർ, അബൂബക്കർ കുറ്റിക്കോൽ സമ്മാനിച്ചു . റണ്ണേഴ്സ് അപ്പ് ക്യാഷ് പ്രൈസ് മാക്സ്‌വെൽ മാനേജിങ് ഡയറക്ടർ അമീൻ കരപ്പാത്തും റണ്ണേഴ്സ് അപ്പ് ട്രോഫി ലിവ മോട്ടോർസ് എം ഡി ഇസ്മയിൽ എൻ പി യും സമ്മാനിച്ചു .

ഏഴിമല ബ്രദേഴ്സ് താരം സഫീർ ആർ എം വൈ സി ജനറൽ സെക്രട്ടറി ബഷീർ പി പി യിൽ നിന്നും മികച്ച കളിക്കാരനുള്ള ട്രോഫി ഏറ്റുവാങ്ങി.
എമർജിംഗ് ടീം ഫിഫ മക്കാനിക്കുള്ള ട്രോഫി റഹൂഫ് എൻ ടീം മാനേജർ യു കെ അബ്ദുൽ അസീസിന് നൽകി. ടൂർണമെൻറ് മികച്ച ഗോൾകീപ്പർ മിൽകി കറക്ക് ടീമിലെ ജഹീറിനുള്ള ട്രോഫി ഇബ്രാഹിം ഹമ്മദ് നൽകി .

ബിസിനസ് രംഗത്ത് രംഗത്ത് ഡോക്ടറേറ്റ് കരസ്ഥമാക്കിയ മാനേജിംഗ് ഡയറക്ടർ അബൂബക്കർ കുറ്റിക്കോലിന് അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെൻററിന്റെ ഉപഹാരമായി പ്രശസ്ത ചിത്രകാരൻ നസീർ രാമന്തളി വരച്ച അനാട്ടമി കാലിഗ്രഫി, ടൂർണമെൻറ് കമ്മിറ്റി ചെയർമാനും ആർ .എം. വൈസ് പ്രസിഡണ്ടുമായ ഇബ്രാഹിം മുണ്ടക്കൽ സമർപ്പിച്ചു. അഡ്വൈസറി ബോർഡ് യു. കെ അഹമ്മദ് ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഷാഹിർ രാമന്തളി, ഇബ്രാഹിം കുടുക്കിൽ നിയാസ്. ഇ ടി വി. സി, എം പി സാദിഖ്, അഷ്റഫ് സി എം പി.നസീർ രാമന്തളി, ഇബ്രാഹിം എം .തമീം ഹാജി, റഹ്മത്തുള്ള സി.എം, മുഹമ്മദ് സി എച്ച്, റാഷിദ് ,പി .കെ .ഹംസ, സാലിം പി.സ്, കാസിം സി എ, തുഫൈൽ ,പി.കെ സക്കറിയ, തുടങ്ങിയവർ പരുപാടികൾ നിയന്ത്രിച്ചു