ടു.ടു.ഫോർ കപ്പ് കിരീടമുയർത്തി ഇമ എടപ്പാള്‍  അബുദാബി

മുസാഫിർ എഫ്.സി യും അബുദാബിയിലെ പ്രശസ്ത ഫുട്ബോൾ ക്ലബായ ടു.ടു.ഫോർ അബുദാബിയും സംയുക്തമായി നാലാം തവണയും ആതിഥ്യമരുളിയ ഇൻഡോർ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ ഇമ എടപ്പാൾ അബുദാബി പ്രവാസി കൂട്ടായ്മയുടെ ജേഴ്സിയിൽ കളത്തിൽ ഇറങ്ങിയ അൽ ത്വയ്യിബ് എഫ്.സി ജേതാക്കളായി.

സ്വദേശി,വിദേശി കാണികളുടെ പങ്കാളിത്തത്തിൽ അബുദാബി അൽ ആസിമ ഇൻഡോർ സ്റ്റേഡിയത്തിൽ യു.എ.ഇ യിലെ പ്രശസ്തരായ പതിനാറു ടീമുകൾ അണിനിരത്തി നടന്ന ടൂർണമെന്റിൽ  അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റിയൽ എഫ്.സി അബുദാബിയെ പരാജയപ്പെടുത്തിയാണ് അൽ ത്വയ്യിബ് ജേതാക്കളായത്.

വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും അബുദാബി നഗരസഭാ  അലി അൽ ജാബിരി വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ ഷിപ്പിംഗ് എഫ്.സിയുടെ രാഹുലിനേയും, മികച്ച ഗോൾ കീപ്പറായി ഗഫൂർ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ  ഗോളുകൾ കണ്ടെത്തിയത് അനസ് ,ദിലീപ് മൂവരും അൽ ത്വയ്യിബ് താരങ്ങളാണ്. യഥാക്രമം പ്രോഗ്രാം ചെയർമാൻ അഷ്‌റഫ് എൻ.പി, കൺവീനർ ദുൽഖർ നൈനി, സയ്യിദ് ഷഹീർ എന്നിവർ ചേർന്ന് മുസ്തഫ കെ.പി, നിയാസ് ഇ.ടി.വി ,സർഫ്രാസ്, ജമീൽ എം.സി, മുസ്തഫ തിരൂർ, അസ്ഹർ, സായിസ്, അജ്മൽ തുടങ്ങിയ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വ്യക്തികത ട്രോഫികൾ കൈമാറി 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial