ഖത്തർ കൊടുവള്ളി സൂപ്പർ ലീഗ് നാളെ

ഖത്തർ കൊടുവള്ളി സൂപ്പർ ലീഗ് മെയ് നാലിന് ദോഹയിലെ അൽ സാദ് സ്റ്റേഡിയത്തിൽ അരങ്ങേറും.  കൊടുവള്ളിയിലെയും പരിസര പ്രേദേശങ്ങളിലെയും 12 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് കൊടുവള്ളി സൂപ്പർ ലീഗ് എന്ന പേരിൽ ഫൈവ്സ് ടൂർണമെന്റ് നടത്തപ്പെടുന്നത്.

കൊടുവള്ളി പ്രവാസികളുടെ സംഘടനയായ കൊടുവള്ളി NRI ഖത്തറും ലൈറ്റിനിങ് കൊടുവള്ളിയുടെ ഖത്തർ ചാപ്റ്ററും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന ലാഭം കാൻസർ രോഗികളുടെ ചികിത്സക്ക് വേണ്ടിയാണു ഉപയോഗിക്കുന്നത്. നേരത്തെ ദുബായിലും ലൈറ്റിനിങ് കൊടുവള്ളിയുടെ സഹകരണത്തോടെ കൊടുവള്ളി സൂപ്പർ ലീഗ് നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial