കൾച്ചറൽ ഫോറത്തിനെ തകർത്ത തിരിച്ചു വരവ് ഗംഭീരമാക്കി നാദം ദോഹ

ദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് നിർണായക മൽസരത്തിൽ നാദം ദോഹ കൾച്ചറൽ ഫോറം ഖത്തറിനെ 2നെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി. കളി തുടങ്ങിയ ആദ്യം ക്യാപ്റ്റൻ സതീശനിലൂടെ ഗോൾ നേടിയത് നാദം ദോഹയാണ്. നേടിയ ഗോളിലൂടെ മുന്നിട്ട നിന്ന് കളിയുടെ ആധിത്യം ഉറപ്പികാനിരിക്കെ നാദം ദോഹയുടെ പ്രതിരോധതാരം സാലിയുടെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്നു ലഭിച്ച പെനാൽട്ടി കൾച്ചറൽ ഫോറം താരം ബാസിതത് അനായാസം വലയിലാക്കി.

സമനില പിടിച്ച ആത്മ വിശ്വാസത്തിൽ കളി തുടർന്ന കൾച്ചറൽ ഫോറത്തിന് തിരിച്ചടിയായി നാദം മുന്നേറ്റനിര താരം അസി ഗോൾ നേടി നാദതതിന വീണ്ടും മുന്നിലെത്തിച്ചു. കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് നാദം ദോഹയുടെ ലാലു എടുത്ത ഫ്രീകിക്ക് കൾച്ചറൽ ഫോറം ഗോളിയെ കബളിപ്പിച്ചുകൊണ്ട് വലയിലായതോടെ കൾച്ചറൽ ഫോറത്തിന്‍റെ നില വീണ്ടും പരുങ്ങലിലായി.

ആദ്യ പകുതിക്ക ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ കൾച്ചറൽ ഫോറം പ്രതിരോധ താരം നഹാറിന്‍റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽട്ടി ക്യാപ്ററൻ സതീശൻ ഗോളാക്കി മാറ്റി.

ഒട്ടനവധി മുന്നേറ്റങ്ങൾ നടതതാൻ ശ്രമിച്ച കൾച്ചറൽ ഫോറം മുന്നേറ്റനിരയെ ജാഫറും ഷജീറും നയിച്ച പ്രതിരോധ നിര പിടിച്ചു കെട്ടിയതോടെ മത്സരരം നാദത്തിനൊപ്പമായിമാറി. കളി കഴിയാൻ മിനുട്ടുകൾ ബാക്കി നിൽക്കെ പകരാകാനായി ഇറങ്ങിയ ഷാജി കൾച്ചറൽ ഫോറത്തിന്‍റെ രണ്ടാം ഗോൾ നേടി തോൽവിയുടെ ആക്കം കുറച്ചു.കളിയിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്.

Previous articleആദ്യം കിംഗ്സ് ലീ മാജിക്, പിന്നെ മെഡിഗാഡിന്റെ മാജിക് തിരിച്ചുവരവ്
Next articleചെൽസി തോറ്റു, യുണൈറ്റഡിന് വീണ്ടും സമനില