
അബുദാബി ഫാത്തിമാ ബിൻത് മുബാറക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് TwoTwoFour കപ്പിൽ മുസാഫിർ എഫ് സി ക്വാർട്ടറിൽ. ഇന്നലെ സമാപിച്ച ഗ്രൂപ്പ് മത്സരങ്ങൾ രണ്ടു വിജയിച്ചാണ് മുസാഫിർ എഫ് സി ക്വാർട്ടറിലേക്ക് കടന്നത്. ക്വാർട്ടർ , സെമി, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും.
ഇന്നലെ നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ഫ്രണ്ട്സ് മമ്പാടിനെയും ബ്ലാക്ക് & വൈറ്റിനേയും പരാജയപ്പെടുത്തിയാണ് മുസാഫിർ എഫ് സി ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനെ 2-1 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഹൈദറും സനൂപുമാണ് മുസാഫിർ എഫ് സിക്ക് വേണ്ടി ആദ്യ കളിയിൽ ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുസാഫിർ എഫ് സി ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ പരാജയപ്പെടുത്തി. ഹൈദറും മഹ്സൂമും ഒസാമയുമാണ് മുസാഫിർ എഫ് സിക്കു വേണ്ടി ഗോൾ നേടിയത്.
ഹൈദർ, മഹ്സൂം, സഫീർ, സനൂപ്, അൻഷിദ് ഖാൻ, ഒസാമ, ബാബു എന്നീ താരങ്ങളാണ് മുസാഫിർ എഫ് സിക്കു വേണ്ടി ബൂട്ടു കെട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial