മഞ്ഞപ്പടയുടെ അറേബ്യൻ ഫുട്ബോൾ ലീഗ് ഇന്ന്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടാഴ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ യു.എ.ഇ മഞ്ഞപ്പട സംഘടിപ്പിക്കുന്ന മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗ് ഇന്ന് അജ്‌മാൻ ക്വാട്രോ സ്പോർട്സ് സെന്ററിൽ നടക്കും. ഇത് രണ്ടാം തവണയാണ് മഞ്ഞപ്പട ഈ ഐതിഹാസികമായ ടൂർണമെന്റ് നടത്തുന്നത്.

8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കഴിഞ്ഞ തവണ ജേതാക്കളായത് അൽ ഐൻ സുൽത്താൻസ് ആയിരുന്നു. അൽ ഐൻ സുൽത്താൻസിനെ കൂടാതെ ദുബായ് വാരിയർസ്, റാസ് അൽ ഖൈമ യുണൈറ്റഡ്, ഉമ്മു അൽ ക്വയ്‌വാൻ ഹരികെയ്ൻസ്, അജ്‌മാൻ പൈറേറ്റ്സ്, ഷാർജ തമ്പുരാൻസ്, റോയൽ ക്യാപിറ്റൽ അബുദാബി, ഫുജൈറ ഫാൽക്കൺസ് എന്നിവരാണ് കിരീട പോരാട്ടത്തിനുള്ള ടീമുകൾ.