ഖത്തർ കൊടുവള്ളി സൂപ്പർ ലീഗിൽ ലൈറ്റ്നിംഗ് കൊടുവള്ളി ജേതാക്കൾ

ഖത്തറിൽ നടന്ന കൊടുവള്ളി സൂപ്പർ ലീഗിൽ ലൈറ്റ്നിംഗ് കൊടുവള്ളി ജേതാക്കളായി. ഫൈനലിൽ ക്രസന്റ് കൊട്ടക്കവയലിനെയാണ്  ലൈറ്റനിംഗ് കൊടുവള്ളി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലൈറ്റനിംഗ് കൊടുവള്ളിയുടെ ജയം. ലൈറ്റനിംഗിന് വേണ്ടി ആസിഫ് രണ്ടു ഗോൾ നേടിയപ്പോൾ മൂന്നാമത്തെ ഗോൾ ദിൽഷാദിന്റെ വകയായിരുന്നു. ക്രസന്റിന്റെ ആശ്വാസ ഗോൾ അൻവർ നേടി.

അഞ്ചു ഗോൾ നേടിയ ക്രസന്റ് കൊട്ടക്കവയലിന്റെ ഷാനു ആണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ലൈറ്റ്നിംഗ് കൊടുവള്ളിയുടെ ഗോൾ കീപ്പർ അൻഷിദ് ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. ദോഹയിലെ അൽ സാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും 12 ടീമുകൾ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial