കുവൈറ്റ് അന്തർ ജില്ല ഫുട്ബോൾ, ഫൈനലിൽ മലപ്പുറത്തിന് തോൽവി

കുവൈറ്റ്,മിശ്രിഫ് സ്റ്റേഡിയത്തിനു ഉൾക്കൊള്ളാവുന്നതിൽ പരം കാണികൾ അണി നിരന്നപ്പോൾ കേഫാക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന അഞ്ചാമത് അന്തർജില്ല ഫുട്ബാളിൽ മാസ്റ്റേഴ്സ് ഫൈനലിലും സോക്കർ ഫൈനലിലും മലപ്പുറത്തിന് കാലിടറി.മാസ്റ്റേഴ്സ് ഫൈനലിൽ തൃശ്ശൂരും സോക്കാർ കപ്പ് ഫൈനലിൽ കോഴിക്കോടും ചാമ്പ്യന്മാരായി.

ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കിയ മാസ്റ്റേഴ്സ് മത്സരത്തിൽ രണ്ടാം പകുതിയിൽ കോർണറിൽ നിന്ന് സഞ്ജു നേടിയ ഗോളിനാണ് മലപ്പുറത്തെ പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ ആറു പേരുമായി കളിക്കേണ്ടി വന്ന മലപ്പുറം തുടരെ തുടരെ ആക്രമിച്ചു കളിച്ചപ്പോൾ അതി സമർത്ഥമായി നേരിട്ട തൃശ്ശൂരിന്റെ ഡിഫൻഡർസ് മത്സരത്തിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.

തുടർന്ന് നടന്ന സോക്കർ കപ്പ്ഫൈനലിൽ ഗാലറിയിൽ കോഴിക്കോടിന്റെ നീലക്കടലും
മലപ്പുറത്തിന്റെ ചുവന്ന ചെകുത്താന്മാരും കളിയുടെ ആവേശം വാരി വിതറിയപ്പോൾ കാണികൾക്കു ആവേശത്തിന്റെ ഒരു മത്സരം തന്നെ ആയി മാറി ഫൈനൽ.ആദ്യ ഇലവനിലെ നാലു മുൻ നിര താരങ്ങൾ ഇല്ലാതെ പോരിനിറങ്ങിയ മലപ്പുറവും കാർഡ് മൂലം സെമി ഫൈനലിൽ പുറത്തിരുന്ന കളിക്കാർ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിൽ കോഴിക്കോടും ബൂട്ടണിഞ്ഞപ്പോൾ മത്സരം ആവേശകരമായിരുന്നു. നിരവധി അവസരങ്ങൾ ഇരു ടീമുകളും കളഞ്ഞു കുളിച്ചപ്പോൾ നിശ്ചിത സമയത്തു ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.തുടർന്ന് നടന്ന എക്സ്ട്രാ ടൈമിലും സമനിലയായതോടെ വിജയികളെ തെരഞ്ഞെടുക്കാൻ പെനാൽറ്റി ഷൂട്ട് ഔട്ട്.പെനാൽറ്റിയിൽ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ ഗോൾ ആക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ കാണികൾ ശ്വാസം അടക്കി പിടിച്ചു.തുടർന്ന് മലപ്പുറത്തിന്റെ വസീമിന്റെ കിക്ക്‌ കോഴിക്കോട് ഗോൾ കീപ്പർ അമീസ് തടുത്തിട്ടു.തുടർന്ന് പിഴവുകൾ വരുത്താതെ കോഴിക്കോട് മുഴുവൻ കിക്കുകളും വലയിലെത്തിച്ചപ്പോൾ കോഴിക്കോടിന്റെ നീലക്കടൽ ഗ്രൗണ്ടിൽ ആനന്ദത്തിന്റെ ഉന്മാദ നിർത്തം ചവിട്ടി.

മാസ്റ്റേഴ്സ്ടൂ ടൂർണമെന്റിലെ വ്യക്തിഗത ട്രോഫികൾ

മികച്ച ഗോൾ കീപ്പർ : ഷാജഹാൻ (തൃശൂർ ) ഡിഫൻഡർ – സാംസൺ (എറണാകുളം ) മികച്ച പ്ലയെർ -ഉമ്മർ മേനാട്ടിൽ (മലപ്പുറം ) ടോപ് സ്‌കോറർ -നിയാസ് (കോഴിക്കോട് ) ഓൾഡസ്റ്റ് പ്ലയെർ -ഓ കെ റസാഖ് (കണ്ണൂർ ) എന്നിവരെയും തിരഞ്ഞെടുത്തു.

സോക്കർ ടോർണ്ണമെന്റിലെ വ്യക്തിഗത ട്രോഫികൾ

മികച്ച ഗോൾ കീപ്പർ -അൽഫാസ് അസർ (തിരുവനന്തപുരം ) മികച്ച പ്ലയെർ -അനസ് ( കോഴിക്കോട് ) ഡിഫൻഡർ -ഡാനിഷ് (മലപ്പുറം ) ടോപ് സ്കോറർസ് അഫ്താബ് (മലപ്പുറം ) റിതേഷ്‌ (തൃശൂർ ) എന്നിവരെയും , പ്രോമിസിംഗ് പ്ലയെർ – ദിനിൽ (എറണാകുളം ) എന്നിവരെയും തിരഞ്ഞെടുത്തു . ഫയർപ്ലേയ് അവാർഡിന് കാസർഗോഡ് ജില്ലാ ടീമിനെയും തിരഞ്ഞെടുത്തു . വിജയികൾക്ക് ഗുലാം മുസ്തഫ , ഷറഫുദ്ദിൻ കണ്ണിയത്ത് , ബിശാറ മുസ്തഫ , മനോജ് കുര്യൻ , സത്യൻ വടൂര , ഷബീർ കളത്തിങ്കൽ , മൻസൂർ കുന്നത്തേരി , ആഷിക് കാദിരി , ഓ കെ റസാഖ് മറ്റു കെഫാക് ഭാരവാഹികളും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial