കൊടുവള്ളി ഫുട്ബോൾ അസ്സോസിയേഷന്റെ ലോഗോ പ്രകാശനം ഗംഭീരമായി

ദോഹ: കൊടുവള്ളി ഫുട്ബോൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 13, 14 തിയ്യതികളിലായി ദോഹയിൽ വെച്ച് നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം സുഹൈം ടവറിൽ വെച്ച് നടന്നു. ടൂർണമെന്റിന്റ മുഖ്യ സ്പോൺസറായ ദ മാൻ ഇസ്‌ലാമിക് ഇൻഷുറൻസ് കമ്പനി (Beema) വൈസ് പ്രസിഡണ്ട് കെ കെ അബ്ദുൽ സമദ് ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസീസ് നരിക്കുനി എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.

നൂറുകണക്കിന് ഫുട്ബോൾ പ്രേമികളുടെ സാനിധ്യം കൊണ്ട് പ്രൗഡ ഗംഭീരമായിരുന്നു സദസ്സ്. ചടങ്ങിൽ പി സി ശരീഫ്, കെ പി എം ബഷീർ ഖാൻ, അബൂബക്കർ മൗലവി, പി വി ബഷീർ, നൗഫൽ മുട്ടാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. കെ കെ കരീം സ്വാഗതവും, സൈനുൽ ആബിദീൻ വാവാട് നന്ദിയും പറഞ്ഞു.