കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ ടൂർണമെന്റ് ഫിക്സ്ചറുകളായി

Staff Reporter

കൊടുവള്ളി ഫുട്ബോൾ അസ്സോസിയേഷൻ ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടത്തുന്ന രണ്ടാമത് ഓൾ കേരള ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള ഫിക്സ്ചറുകൾ പുറത്തുവിട്ടു. ഡിസംബർ 13ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. അൽ സാദിലെ സുഹൈം ടവറിൽ നടന്ന ചടങ്ങിൽ ഒഫീഷ്യൽ ജേഴ്സി പ്രകാശനവും നടന്നു. പി.സി ശരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിയാലി ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് ചെയർമാൻ സിദ്ധീഖ് വാഴക്കാട്, ജനറൽ കൺവീനർ സലാം നാലകത്ത് എന്നിവർ ചേർന്ന് ജേഴ്സി പ്രകാശനം ചെയ്തു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യങ് ചലഞ്ചേഴ്‌സ് വിവ സി.ടി.ടി. ആരാമ്പ്രത്തെ നേരിടും.