ദുബൈയിലൊരു കാസർഗോഡ് ചാമ്പ്യൻസ് ലീഗ്..!!

- Advertisement -

​ദുബൈ: കഴിഞ്ഞ വർഷത്തെ കാസർഗോഡിലെ പ്രമുഖ പ്രദേശങ്ങൾ ദുബൈയിൽ നടത്തിയ സോക്കർ ലീഗുകളിലെ ചാമ്പ്യൻമാരെ അണിനിരത്തി കൊണ്ട് ക്ലബ് ബേരിക്കൻസ് മാർച്ച് 24ന് ദുബൈ ഖിസയിസിലെ ബിൽവ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു കാസർഗോഡ് ചാമ്പ്യൻസ് ലീഗ് നടത്താൻ പോവുകയാണ്.

ഉപ്പള സോക്കർ ലീഗ്, മോഗ്രാൽ സോക്കർ ലീഗ്, പുത്തൂർ പ്രിമിയർ ലീഗ്, കുമ്പള പ്രിമിയർ ലീഗ്, ടിഫ തളങ്കര, ഒറവങ്കര, മേൽപറമ്പ് പ്രവാസി ലീഗ് എന്നി ലീഗുകളിലെ ചാമ്പ്യൻമാരും ആതിഥേയരായ ക്ലബ് ബേരിക്കൻസും ഈ വാശിയേറിയ ദുബായ് കാസർഗോഡ് ഫുട്ബോൾ മാമമങ്കത്തിൽ തങ്ങളുടെ കരുത്തരായ താരങ്ങളെ മൈതാനത്ത് ഇറക്കും. നാല് കാസർഗോഡ് താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളെയും കളത്തിൽ ഇറക്കാൻ അനുവദിക്കുന്ന കാസർഗോഡ് ചാമ്പ്യൻസ് ലീഗ് വാശിയേറിയതായിരിക്കുമെന്നതിൽ സംശയമില്ല. അതോടൊപ്പം ദുബൈ കാസർഗോഡിലെ ബെസ്റ്റ് ബിസിനസ്സ്മാൻ അവാർഡും നൽകുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു എ ഇയിലെയും നാട്ടിലെയും നിരവധി സാംസ്‌കാരിക, വ്യവസായിക, കായിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
പ്രവാസ ഭൂമികയിൽ കാല്‍പന്തുകളിയുടെ വസന്തം തീർത്ത് *ക്ലബ് ബേരിക്കൻസ് അൽ ഫലാഹ് കാസറഗോഡ് ഫുട്ബോൾ ചാമ്പ്യൻസ് ലീഗിന്* പന്തുരുളാന്‍ ഇനി 21 ദിനങ്ങള്‍ മാത്രം. കാണികളുടെ പങ്കാളിത്തവും മത്സര ആവേശവും കൊണ്ടും  മികച്ച ഫുട്‌ബോള്‍ ലീഗായി മാറാന്‍ കാസറഗോഡ് ഫുട്ബോൾ ചാമ്പ്യന്സ് ലീഗിന് ആവുമെന്നതിൽ ആർക്കും സംശയമില്ല.

Summer Trading

മൈതാനങ്ങളില്‍ ആവേശം ഉയര്‍ത്തി പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ടീമുകളെല്ലാം ആവനാഴിയിലെ അസ്ത്രങ്ങള്‍ തേച്ചുമിനുക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

നാട്ടിൽ നിന്നെത്തുന്ന സൂപ്പര്‍ താരങ്ങള്‍ ദുബൈ ബിൽവ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ പ്രകമ്പനം തീര്‍ക്കുന്നത് ആവേശത്തോടെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്ക് – https://m.facebook.com/clubbericanz/

Advertisement