ജാഫർ ഹമീദ്, ഖത്തർ മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രതിഭ

- Advertisement -

ദോഹ:മലയാളികളുടെ അനവധി ടുർണമെന്റുകളാൽ സമ്പന്നമായ ദോഹയുടെ കാൽപന്ത് മൈതാനങ്ങളിൽ പ്രതിരോധനിരയിൽ വേറിട്ട ഒരു മുഖമായി മാറുകയാണ് തൃശൂർ ജില്ലക്കാരനായ ജാഫർ ഹമീദ്. തൃശൂർ കടപ്പുറം അഞ്ചങ്ങാടി സ്വദേശിയാണ് ജാഫർ. അഞ്ചങ്ങാടി ഗ്രാമവേദി ക്ലബിലൂടെയാണ് ജാഫർ വളർന്നു വന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ പ്രമുഖ ഫുട്ബോൾ ടീമായ നാദം ദോഹയിലൂടെ അരങ്ങേറ്റം കുറിച്ച ജാഫർ പീന്നീട് ദോഹൻ കളിമൈതാനങ്ങളിൽ പകരം വെക്കാനില്ലാത്ത ഒരു പ്രതിരോധ നിരക്കാരനായി മാറുകയായിരുന്നു നാദം ദോഹ,തൃശൂർ ജില്ലാ സൗഹൃദ വേദി’അലി ഇന്റർനാഷണൽ’ഹറാമീസ് ഖത്തർ എന്നീ ടീമുകൾക്ക് വേണ്ടി പതിരോധനിരയിൽ തിളങ്ങിയിട്ടുള്ള ജാഫർ അഖിലേന്ത്യാ സെവൻസിൽ തൃശൂർ ജില്ലയിൽ നിന്നുമുള്ള സെവൻസ് ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജാഫർ.

ഈവർഷം ഖത്തറിൽ നടന്ന ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം സംഘടിപ്പിച്ച ഫുട്ബോൾ ടുർണമെന്റിൽ തൃശൂർ ജില്ലാ സൗഹൃത വേദിയുടെ പ്രതിരോധങ്ങൾക്ക്‌ ചുക്കാൻ പിടിക്കുകയും മികച്ച രീതിയിൽ പ്രതിരോധ നിരയുടെ കാവൽ ഏറ്റടുതത് ഒരിക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചു ദോഹയിലെ മലയാളി കാൽപന്ത് ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു ‘ഒളിബ്യയൻ റഹ്‌മാൻ സ്മാരകത്തോട് അനുബന്ധിച്ചു കോഴിക്കോട് പ്രവാസി അസ്സോസിയൻ സങ്കടിപ്പിച്ച സെവൻസ് ടുർണമെന്റിൽ ഹറാമീസ് ഖത്തറിന് വേണ്ടി കളിക്കുകയും മികച്ച പ്രതിരോധ നിരക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു.

പന്തുമായി പാഞ്ഞു വരുന്ന എതിരാളികളെ പതിരോധത്തിലാക്കി പിന്നേറ്റനിരയിൽ നിന്ന് ആക്രമണങ്ങൾക്ക്‌ കരുതത്‌ പകർന്ന് ടീമിന്റെ അഭിവാജ്യ ഘടകമായി ആരാധകരുടെ മനം കവർന്നു മുന്നേറുകയാണ് ജാഫർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement