കാലിക്കറ്റ് എക്സ്പാറ്റ് ഫുട്ബോളിൽ എഫ്.സി തലയാട് ജേതാക്കൾ

ടി ബാലകൃഷ്ണൻ സ്മാരക ഒന്നാമത് കാലിക്കറ്റ് എക്സ്പാറ്റ് ഫുട്ബോളിൽ എഫ്.സി തലയാടിന് കിരീടം. ഫൈനലിൽ ഫെറോസി ഫറോക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് എഫ്.സി തലയാട് കിരീടം ചൂടിയത്.  ലൂസേഴ്‌സ് ഫൈനലിൽ സിയ ചേന്നമംഗലൂരിനെ തോൽപിച്ച എം.പി.എ മാവൂരാണ് മൂന്നാം സ്ഥാനം നേടി.

സെമി ഫൈനലിൽ സിയ എഫ്.സി ചേന്നമംഗലൂരിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് ഫെറോസി ഫാറൂഖ് ഫൈനലിൽ ഇടം നേടിയത്. എം.പി.എ മാവൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് എഫ്.സി തലയാട് ഫൈനലിൽ പ്രവേശിച്ചത്.

സിയ ചേന്നമംഗലൂരിന്റെ സക്കീർ ആണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. ടൂർണമെന്റിലെ മികച്ച താരമായി ഫെറോസി മാവൂരിന്റെ റമീസും മികച്ച ഗോൾ കീപ്പറായി സിയ ചേന്നമംഗലൂരിന്റെ ഷഹബാസും മികച്ച ഡിഫൻഡറായി ഫെറോസി ഫാറൂഖിന്റെ കബീറും തിരഞ്ഞെടുക്കപ്പെട്ടു.