യു.എ.ഇ യിൽ ഫുട്ബോളിന്റെ ആവേശം നിറച്ചുകൊണ്ട് എനോറ കപ്പ് നവംബർ 24ന്

സെവൻസ് ഫുട്ബോൾ ആരവങ്ങൾക്ക് പുതിയ വർണങ്ങൾ ചാർത്തിക്കൊണ്ട് യു എ.ഇ യിലെ മലയാളികൾക് ആവേശമാകാൻ എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ (എനോറ) സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നവംബർ 24 നു ദുബായ് മിർദിഫ് അപ്‌ടൗൺ സ്കൂൾ ഗ്രൗണ്ടിൽ പന്തുരുളും. യു.എ.ഇ യിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ വിജയികൾക് 5000 ദിർഹംസും, രണ്ടാം സ്ഥാനക്കാർക് 2500 ദിർഹംസും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക് 1000 ദിർഹംസും ആണ് സമ്മാനം.

24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആദ്യ റൗണ്ട് ലീഗ് അടിസ്ഥാനത്തിലും രണ്ടാം റൗണ്ട് നോക്ക്ഔട്ട് അടിസ്ഥാനത്തിലും ആയിരിക്കും, 24 നു 3 മണിക്ക് ആരംഭിക്കുന്ന മത്സങ്ങളുടെ ഫൈനൽ രാത്രി 11 മണിയോടെ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനും മറ്റു വിശദ്ധ വിവരങ്ങൾക്കും താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക.

971556821585 , 971503342963 , 971504263387 , 971554301819

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജർമ്മൻ കപ്പിൽ ഇനി ജർമ്മൻ ക്ലാസിക്കോ
Next articleറയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള തീരുമാനം തെറ്റായിരുന്നു : ആൽവാരോ മൊറാത്ത