ദുബൈയിലെ മണൽത്തരികളെ  കോരിത്തരിപ്പിച്ച്  കൊടുവള്ളി സൂപ്പർ ലീഗ് 

- Advertisement -

ദുബൈയിലെ പ്രവാസി ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കൊടുവള്ളി സൂപ്പർ ലീഗ്. ദുബൈ അൽ മംമ്സാർ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അമാന ഇന്റർനാഷണൽ സ്പോൺസർ ചെയ്ത  ഗെറ്റ്സോ കൊടുവള്ളി ചാമ്പ്യൻമാരായി. ശക്തരായ എൻ എൽ എസ് സി നെല്ലാങ്കണ്ടിയെ ഫൈനലിൽ 3 -0 നു തോൽപ്പിച്ചാണ്  ഗെറ്റ്സോ കൊടുവള്ളി വിജയികളായത്.

കൊയപ്പ അഖിലേന്ത്യ ഫുട്ബോളിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റാക്കിയ ലൈറ്റിംഗ് സ്പോർട്സ് ക്ലബിന്റെ ദുബൈ ചാപ്റ്ററും  കൊടുവള്ളി പ്രവാസികൂട്ടവും സംയുക്തമായാണ് ഒന്നാമത് ഒ.കെ അലി സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ വേണ്ടിയാണു 10 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടൂർണമെന്റ് നടത്തിയത്. മേപ്പൊയിൽ ഗ്രൂപ്പാണ് മത്സരങ്ങൾ സ്പോൺസർ ചെയ്തത്.

Advertisement