ദുബായ് ഫുട്ബോൾ ഫെസ്റ്റിൽ മദീന ചെർപ്പുള്ളശ്ശേരി ചാമ്പ്യന്മാർ

ദുബായിയിൽ വെച്ചു നടന്ന ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി ഫുട്ബോൾ ഫെസ്റ്റിൽ ടൌൺ ടീം ചെർപ്പുളശ്ശേരി സ്പോൺസർ ചെയ്ത മദീന എഫ് സി ചെർപ്പുള്ളശ്ശേരി ജേതാക്കൾ. അഞ്ചു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലീഗടിസ്ഥാനത്തിലിയിരുന്നു മത്സരങ്ങൾ നടന്നത്.

മദീന എഫ് സി ചെർപ്പുളശ്ശേരിയെ കൂടാതെ സ്റ്റുഡന്റ്സ് തൂത, ഷൂട്ടേഴ്സ് മടത്തിപ്പറമ്പ്, സ്റ്റാർ ഓഫ് 26, ബ്ലൂസ്റ്റാർ എലിയപറ്റ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കളിച്ച അഞ്ചു മത്സരങ്ങളിലും പരാജയമറിയാതെയാണ് ടേബിളിൽ ഒന്നാമതെത്തി ടൌൺ ടീം ചെർപ്പുളശ്ശേരി സ്പോൺസർ ചെയ്ത മദീന എഫ് സി ചെർപ്പുള്ളശ്ശേരി ജേതാക്കളായത്. ബ്ലൂസ്റ്റാർ എലിയപറ്റ ആണ് റണ്ണേഴ്സ് അപ്പ് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial