ബിഗ്‌ മാർട്ട് സൂപ്പർ കപ്പ്; മാഞ്ചസ്റ്റർ ഷിപ്പിംഗ് എഫ് സി  ജേതാക്കൾ 

ഷാർജ :ഷാർജ വണ്ടേഴ്സ് സ്പോർട്സ് ക്ലബ്ബിൽ ബിഗ് മാർട്ട് സംഘടിപ്പിച്ച സൂപ്പർ കപ്പ് ഓൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  കഴിഞ്ഞ ദിവസം അവസാനിച്ചു. ബോളിവുഡ് ആക്റ്റർ സാഹിൽഖാൻ ബോളി വുഡ് ഡയറക്ടർ സംഖാനും ഇന്ത്യയുടെ ഫിറ്റ്നസ് ഐക്കൺ സീത റാത്തോഡും കൂടാതെ ബിഗ് മാറ്റ് മാനേജിങ് ഡയറക്ടർ അമീർ അലി അഹമ്മദ് എന്നിവർ ചേർന്ന് ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലൂ ക്രെസെന്റ് ജനറൽ കോൺട്രാക്ടിങ് മാനേജിങ് ഡയറക്ടർ അൻസാർ പി ഔക്കർ,  ബിഗ് മാർട്ട് ഡയറക്ടർ റഫീഖ് കെ അബൂബക്കർ, അറേബ്യൻ എഫ് സി പ്രസിഡന്റ്  ഷെയ്ൻ എന്നിവരും പങ്കെടുത്തു.

തുടർന്നു യു ഇ യിലെ മികച്ച ഇരുപത്തിനാല് ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ  മാഞ്ചസ്റ്റർ ഷിപ്പിംഗ് എഫ് സി നെസ്റ്റോ ഷാർജയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മികച്ച കളിക്കാരൻ ആയി മാഞ്ചസ്റ്റർ ഷിപ്പിംഗിന്റെ വൈശാഖിനെ തിരഞടെത്തു. മികച്ച ഡിഫൻഡറായി  മാഞ്ചസ്റ്റർ ഷിപ്പിംഗിന്റെ  ഷബീറിനെയും, മികച്ച ഗോൾ കീപ്പറായി നെസ്റ്റോയുടെ  റോബിൻസനെയും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള സമ്മാനദാനവും ക്യാഷ് അവാർഡും ബിഗ് മാർട്ട് എം ഡി അമീർ അഹമ്മദും, റഫീഖ് കെ അബൂബക്കറും അറേബ്യൻ എഫ് സി പ്രസിഡന്റ് ഷഹീനും ചേർന്ന് നിർവഹിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial