ബദർ റോയൽ കപ്പ്: യു എഫ് സി, ഖാലിദിയ,എം യൂ എഫ് സി, ടീമുകൾ ക്വാർട്ടറിൽ

- Advertisement -

റോയൽ ട്രാവൽസ് വിന്നേഴ്സ് ട്രോഫിക്കും പ്രൈസമണിക്കും,സുഡാൽ റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ്മണിക്കും വേണ്ടി ബദർ ഫുട്ബാൾ ക്ലബ് പതിനാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം വാരത്തിൽ ശക്തർക് വിജയം. ആദ്യ മത്സരത്തിൽ USG Boral UFC ടെക്നോബോൾട്ട് ദമ്മാം സോക്കറിനെ പരാജയപ്പെടുത്തി.ഹാരിസ് നാണി,മക്തൂം,റഷീദ് വാഴക്കാട് എന്നിവർ യു എഫ്സിക്ക് വേണ്ടിയും സൈനുൽ ആബിദ്,നവാസ് എന്നിവർ ദമ്മാം സോക്കറിന് വേണ്ടിയും ഗോളുകൾ സ്കോർ ചെയ്തു.

ഗാലറിയിൽ ബാന്റ് മേളയുടേയും കാണികളുടെ ഹർഷാരവത്തോടുകൂടി നടന്ന രണ്ടാമത്തെ മത്സരത്തിൽ ഫൗസി ഖാലിദിയ പൊരുതി കളിച്ച ഖത്തീഫ് എഫ്സിയെ പരാജയപെടുത്തി.റഹൂഫ്,യാസിർ എന്നിവർ ഖാലിദിയക്ക് വേണ്ടിയും ഷംസുദ്ധീൻ ഖത്തീഫിന് വേണ്ടിയും ഗോളുകൾ നേടി.മൂന്നാമത്തെ മത്സരത്തിൽ FSN ട്രാവൽസ് മലബാർ യുണൈറ്റഡ് എഫ്സി കെപ്വ ദമ്മാമിനെ പരിജയപ്പെടുത്തി.വാസിൽ,സജിൻ,ആബിദ് നസീർ,ഷഹീൽ എന്നിവർ മലബാറിന്റെ ഗോളുകൾ നേടി.സ്വദേശി റഫറിമാർക്കൊപ്പം ഷിഹാബ് താനൂർ മത്സരങ്ങൾ നിയന്ത്രിച്ചു.


ഡിഫ പ്രസിഡന്റ് റഫീക്ക് കൂട്ടിലങ്ങാടി,സെക്രട്ടറി മുജീബ് കളത്തിങ്ങൽ ട്രഷറർ റിയാസ് പറളി,റോയൽ മുനീർ ബാഭു,റഷീദ് വേങ്ങര (റോയൽ ഫ്യൂച്ചർ ),അഷ്റഫ് (Fowzi),മുഹമ്മദ് അമീൻ (Empire Restaurant), തോമസ് തയ്പറമ്പ്(ടെക്നോബോൾട്),നൈസാം കോട്ടയം (സാമൂഹിക പ്രവർത്തകൻ ), അഷ്റഫ് തലിപ്പറമ്പ്,സക്കീർ വടയിൽ,ബീരാൻകുട്ടി സാഹിബ്,ജാഫർ കൊണ്ടോട്ടി,അഷ്റഫ് ചേളാരി,മുസ്ത്തഫ ഒലു എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ജീപ്പാസ്,ലുലു,ഇൻഡോമി,ഫിറ്റ്നസ് ഫെസ്റ്റ് എന്നിവർ നൽകുന്ന ഉപഹാരങ്ങളും ടൂർണമെന്റ് കമ്മറ്റി നൽകുന്ന ട്രോഫിയും മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായ ഹാരിസ് നാണി (UFC),യാസർ (ഖാലിദിയ്യ),ആബിദ് (MUFC) എന്നിവർക്ക് വിശിഷ്ടാഥിതികൾ സമ്മാനിച്ചു.

അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ ശക്തരായ ഇംകോ കോബാർ,കോർണിഷ് സോക്കർ കോബാറുമായും,രണ്ടാമത്തെ മത്സരത്തിൽ യൂത്ത് ക്ലബ്ബ് കോബാർ,സഡാഫ്കോ മാൻഡ്രിഡ് എഫ്സിയുമായും മത്സരിക്കും. മൂന്നാമത് നടക്കുന്ന ആദ്യ കോർട്ടർ ഫൈനലിൽ ആദിദേയരായ റോയൽ ട്രാവൽസ് ബദർ എഫ്സി FSN ട്രാവൽസ് മലബാർ യുണൈറ്റഡ് എഫ്സി കോബാറുമായും മാറ്റുരക്കും.മത്സരം ക്രത്യം ആറുമണിക്ക് ആരംഭിക്കും.

ക്ലബ് പ്രസിഡന്റ് ഷമീർ കൊടിയത്തുർ ,സെക്രട്ടറി സിദ്ധീക് കണ്ണൂർ,ടൂർണമെന്റ് ചെയർമാൻ അബ്ദുൽ ജബ്ബാർ കോഴിക്കോട്,അബ്ദുറഹ്മാൻ അസ്സു,റഷീദ് ആഹമദ്,മുജീബ് പാറമ്മൽ,അഷ്കർ,M C അബ്ദുറഹ്മാൻ,ആസിഫ് എന്നിവർ മത്സരത്തിന് നേത്യത്വം നൽകി

Advertisement