അബുദാബി TwoTwoFour കപ്പ്, മുസാഫിർ എഫ് സിയെ മറികടന്ന് അൽ തയ്യിബിന് കിരീടം

മുസാഫിർ എഫ് സിയെ പരാജയപ്പെടുത്തികൊണ്ട് മൂന്നാമത് TwoTwoFour കപ്പ് അൽ തയ്യിബ് അബൂദാബിക്ക് കിരീടം. ഫൈനലിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ തയ്യിബ് മുസാഫിർ എഫ് സിയെ പരാജയപ്പെടുത്തിയത്. അൽ തയ്യിബിന്റെ തുടർച്ചയായ കിരീടനേട്ടമാണിത്. കഴിഞ്ഞ ടൂർണമെന്റും അൽ തയ്യിബായിരുന്നു വിജയിച്ചിരുന്നത്.

ക്വാർട്ടറിൽ ഫിഫാ മക്കാനിയെ എതിരില്ലാത്ത ഒരു ഗോളിനും സെമിയിൽ അൽ മഖ്തൂം ഫിഷിനെ ഒരു ഗോളിനും പരാജയപ്പെടുത്തി ഫൈനലിലേക്ക് കുതിച്ച മുസാഫിർ എഫ് സിക്ക് പക്ഷെ കിരീടം നേടാൻ ആയില്ല. പക്ഷെ തങ്ങളുടെ ആദ്യ TwoTwoFour കപ്പിൽ ഇത്രയും മുന്നേറിയത് തന്നെ മുസാഫിർ എഫ് സിക്ക് നേട്ടമാണ്. സെമിയിൽ അൽ മഖ്തൂമിനെതിരെ മഹ്സൂം ചുവപ്പ് കാർഡ് കണ്ടു പുറത്തായതു കൊണ്ട് നാലു പേരുമായി കളിച്ചായിരുന്നു മുസാഫിർ എഫ് സി വിജയിച്ചത്.

സെമിയിൽ ഏഴിമല ബ്രദേഴ്സിനെയായിരുന്നു അൽ തയ്യിബ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. മുസാഫിർ എഫ് സിയുടെ ഹൈദറാണ് ടൂർണമെന്റിലെ മികച്ച താരം. ബെസ്റ്റ് ഗോൾ കീപ്പറായി ഹസി ഫാറൂഖ് തിരഞ്ഞെടുക്കപ്പെട്ടു.

വഖ്ത് ഹൗളബ്ദുള്ള സാലിമുൽ ജാബിരി , അബുദാബി മുൻസിപാലിറ്റിയുടെ അഹമ്മദ് ഉസ്മാൻ,ആപ്പിൾ പ്രോപർട്ടീസ് സി ഇ ഓ ലത്തീഫ് അബൂബക്കർ, മുസാഫിർ എഫ് സി ചെയർമാൻ ഹസൻ കുഴിയിൽ, ഷബീർ എം കെ മുസാഫിർ എഫ് സി മേനേജർ , ആസിഫ്, നൗഷാദ്, ഷാഫി എന്നിവരൊക്കെ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ പുതിയ മാനേജറായി ഷമീർ
Next articleഅരീക്കോടിന്റെ അസറുദ്ധീൻ ബ്ലാസ്റ്റേഴ്സ് ജഴ്സിയിലേക്ക്