സൗദി അറേബ്യൻ ലീഗിൽ അൽ ഹിലാൽ ചാമ്പ്യൻസ്

സൗദി അറേബ്യൻ പ്രോ ലീഗ് കിരീടം റിയാദിലെ ക്ലബായ അൽ ഹിലാൽ ക്ലബ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഫതഹിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ലീഗ് കിരീടം ഉറച്ചത്. 56 പോയന്റുമായാണ് ലീഗ് കിരീടം അൽ ഹിലാൽ ഉറപ്പിച്ചത്. തൊട്ടുപിറകിൽ അൽ അഹ്ലി ഉണ്ടായിരുന്നു എങ്കിലും സമ്മർദ്ദത്തെ ഹിലാൽ അതിജീവിക്കുകയായിരുന്നു.

അൽ ഹിലാലിന്റെ 14ആം ലീഗ് കിരീടമാണിത്. സൗദിയിൽ എറ്റവും കൂടുതൽ കിരീടം നേടിയ ക്ലബാണ് അൽ ഹിലാൽ. കഴിഞ്ഞ വർഷവും അൽ ഹിലാലിന് തന്നെ ആയിരുന്നു കിരീടം. അൽ അഹ്ലി രണ്ടാം സ്ഥാനത്തും അൽ നാസർ മൂന്നാം സ്ഥാനത്തുമായി ഫിനിഷ് ചെയ്തു. മൂന്നു ക്ലബുകളും എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial