Picsart 23 04 28 18 40 51 581

ഗർനാചോയുടെ അത്ഭുതങ്ങൾ മാഞ്ചസ്റ്ററിൽ തുടരും, 2028വരെ കരാർ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന യുവ അർജന്റീനിയൻ താരം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. 2028 ജൂൺ 30 വരെ ക്ലബിലെ താമസം നീട്ടുന്ന ഒരു പുതിയ കരാറിൽ താരം ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.

താരം 18-ാം വയസ്സിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. “ഞാൻ ഈ അവിശ്വസനീയമായ ക്ലബ്ബിൽ ചേർന്നപ്പോൾ, എന്റെ അരങ്ങേറ്റം നേടാനും ഓൾഡ് ട്രാഫോർഡിൽ കളിക്കാനും എന്റെ ആദ്യ ഗോൾ നേടാനും ഈ ബാഡ്ജ് നെഞ്ചിൽ വെച്ച് ട്രോഫികൾ നേടാനും ഞാൻ സ്വപ്നം കണ്ടു. ഈ നിമിഷങ്ങൾ ഇതിനകം അനുഭവിച്ചതിൽ എനിക്ക് വളരെ അഭിമാനവും വികാരവും തോന്നുന്നു.” കരാർ ഒപ്പുവെച്ച ഗർനാചോ പറഞ്ഞു.

2020ൽ അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ നിന്നായിരുന്നു ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Exit mobile version