
സംഘർഷത്തിനു ഒട്ടും പഞ്ഞമില്ലാത്ത തുർക്കി ലീഗിൽ വീണ്ടും ഒരു വിവാദ മത്സരം. ട്രാബൺസ്പോറും ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗലാറ്റസറെയും തമ്മിലുള്ള പോരാട്ടമാണ് സംഘർഷങ്ങളാൽ നിറഞ്ഞത്. മൂന്നു ചുവപ്പു കാർഡുകളും ഏഴു മഞ്ഞ കാർഡും കണ്ട മത്സരത്തിൽ അവസാനം ഗലാറ്റസറെ പരാജയപ്പെടുക ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ട്രാബൺസ്പോർ ഗലാറ്റസറെയെ വീഴ്ത്തിയത്.
Massive riot! Both Sofiane #Feghouli & Olcay #Şahan sent off after just 45 minutes. #Trabzonspor #Galatasaray 🔥🇹🇷 pic.twitter.com/1JN9xKCRA6
— Bruno Bottaro (@br1bottaro) October 29, 2017
കളിയുടെ 45ആം മിനുട്ടിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം ഗലാറ്റസറെയുടെ ഫെഗോളിയേയും ട്രാബൺസ്പോറിന്റെ സഹാനെയും ചുവപ്പു കാർഡ് വാങ്ങി പുറത്തേക്കയച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടു ഗോളുകളുമായി ട്രാബൺസ്പോർ ലീഗ് ലീഡേഴ്സിനെ ഞെട്ടിച്ചു.
കളിയുടെ അവസാനം റോഡ്രിഗസിലൂടെ ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ തുടങ്ങിയ ഗലാറ്റസറെയെ വീണ്ടും പിറന്ന ഒരു ചുവപ്പ് കാർഡ് തടയുകയായിരുന്നു. 9 പേരുമായി കളി അവസാനിപ്പിച്ച ഗലാറ്റസറെയുടെ ലീഗിലെ ആദ്യ പരാജയമാണിത്.