ഫുട്സാൽ ചാമ്പ്യൻഷിപ്പ്; 9 ഗോൾ വിജയവുമായി മൊഹമ്മദൻസ് തുടങ്ങി

Img 20211105 140924

ഡെൽഹിയിൽ നടക്കുന്ന ഫുട്സാൽ ക്ലബ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ മൊഹമ്മദൻസ് സ്പോർടിംഗിന് വലിയ വിജയം. ഇന്ന് ബറോഡ് ഫുട്ബോൾ ക്ലബിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത 9 ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബറോഡയ്ക്ക് ഒന്ന് പൊരുതാൻ പോലും ഇന്ന് ആയില്ല. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് മൊഹമ്മദൻസ് മുന്നിൽ എത്തിയിരുന്നു. ഇതിൽ തന്നെ രണ്ടു ഗോളുകൾ സെൽഫ് ഗോളായിരുന്നു.

സന്ദേശ്, സച്ചിൻ, റുയി, ഹിൽടൺ, ഫിൽബെർട്, രഗുബേന്ദ്ര, ജോഷുവ എന്നിവരാണ് മൊഹമ്മദൻസിനായി ഗോൾ നേടിയത്. ഗോൾ നേടിയില്ല എങ്കിലും ജയേഷ് ആയിരുന്നു കളത്തിൽ മൊഹമ്മദൻസിനായി അത്ഭുത പ്രകടനം കാഴ്ചവെച്ചത്.

Previous articleമേസൺ റൊബേർട്സണ് റിയൽ കാശ്മീരിൽ പുതിയ കരാർ
Next articleവെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി റോബിന്‍ ഉത്തപ്പ, സഞ്ജുവും കസറി, കേരളത്തിന് ജയം